കടത്തുവഞ്ചിയും കാത്ത്

മലയാളം കഥകൾ

About Author: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മാനസികാവസ്ഥ സമയ, കാലബന്ധിതമാണ്. വ്യതിയാനനിലകളിലെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കി വീക്ഷിച്ചാല്‍ അത് വൈവിധ്യങ്ങളുടെ കലയാണെന്നു പറയേണ്ടിവരും. ആ കലയ്ക്കു അഴകു നൽകുന്ന ഘടകങ്ങളത്രെ സന്തോഷം, സന്താപം തുടങ്ങി നിസംഗത വരെയുള്ള മാനുഷികവികാരങ്ങൾ. മനുഷ്യമനസ്സിനു എത്തിപ്പിടിക്കാവുന്ന എല്ലാം അതിലുണ്ട്.

ഞാനും ആ കലയെ അറിഞ്ഞിട്ടുണ്ട്. ഏറ്റക്കുറച്ചിലുകള്‍ അധികമില്ലാതിരുന്നതിനാല്‍ അതിന്റെ ആകര്‍ഷണീയത എന്നില്‍ തീരെ പ്രകടമായിരുന്നില്ലെന്നു മാത്രം. സന്താപമെന്ന ഋജുരേഖയില്‍ തളച്ചിടപ്പെട്ട ഒരുപാട് നാളുകൾ, ഋതുക്കൾ, വര്‍ഷങ്ങൾ. ഒടുക്കം ആ ഋജുരേഖയുടെ ചാരുത(?)ക്കു ഭംഗം വരുത്തി ഇതാ ഒരു സ്പൈക്ക്… സന്തോഷത്തിന്റെ ഒരു ഉയര്‍ന്ന ഹൈക്ക്!

‘കടത്തുവഞ്ചിയും കാത്ത്’ എന്ന കഥ മലയാളത്തില്‍ ഗൗരവമായ വായനയെ പ്രതിനിധീകരിക്കുന്ന ‘മാതൃഭൂമി ആഴ്ചപ്പതിപ്പി‘ന്റെ ബ്ലോഗന പംക്തിയിൽ!“രവീ ഇതോടെ നീയിന്നത്തെ കുത്ത് നിർത്തില്ലേ?” വഞ്ചിയിൽ കയറും മുമ്പ് വാസുദേവൻ ചോദിച്ചു.

അന്തിമയങ്ങിയ പടിഞ്ഞാറേ ചക്രവാളത്തിലേക്കു രവി നോക്കി. ചുവപ്പുരാശി നേർത്തു കഴിഞ്ഞിരുന്നു. കടത്തു നിര്‍ത്തേണ്ട സമയമായെന്നു പ്രകൃതിയുടെ ഓർമപ്പെടുത്തൽ.

രവി തലയാട്ടി. “അതെ. ഇത് അവസാനത്തേതാ”

പുഴയിൽ കുഞ്ഞോളങ്ങളുണ്ടാക്കി കാറ്റു വീശി. രവി മുളങ്കോൽ പുഴയില്‍നിന്നു ഉയര്‍ത്തി. മുളയുടെ തുമ്പിലൂടെ പുഴവെള്ളം ധാരയായി ഒലിച്ചിറങ്ങി. ഇരുമ്പുവളയമിട്ട അടിഭാഗത്തു കട്ടിച്ചേറിന്റെ കറുത്ത ആവരണം.

രവി അന്വേഷിച്ചു. “എവിട്യായിരുന്നു ഇന്നു കല്യാണം?”

“മാളേല്. നമ്മടെ പ്രഭാകരന്റെ ബന്ധത്തിലൊള്ളതാ”

വാസുദേവൻ കക്ഷത്തിൽവച്ചിരുന്ന ബാഗ് തുറന്നു മുറുക്കാന്‍‌പൊതി എടുത്തു. മുന്‍‌കൂട്ടി തയ്യാറാക്കി വച്ചിരുന്ന മുറുക്കാൻ വായില്‍‌തള്ളി കൂടുതൽ വിശേഷങ്ങൾ നിരത്തി.

“ചെക്കനു പെണ്ണിന്റെ വീട്ടാര് കൊടുത്തതു അഞ്ചു ലക്ഷോം കാറും. പെണ്ണിന്റെ മേത്താണെങ്കീ നമ്മടെ പേര്‍ഷ്യൻ ജ്വല്ലറീലൊള്ളേനേക്കാളും കൂടുതൽ പൊന്ന്ണ്ട്”

വാസുദേവൻ തുടര്‍ന്നുകൊണ്ടിരുന്നു. രവി എല്ലാം മൂളിക്കേട്ടു. വിശേഷങ്ങൾ കേള്‍ക്കാൻ കുട്ടിക്കാലം മുതലേ താല്പര്യമാണ്. അന്നൊക്കെ രാത്രിയിൽ കടവിനക്കരെ നിന്നു കൂക്കുവിളി കേള്‍ക്കാൻ കാതോര്‍ത്തിരിക്കും. കാരണം അച്ഛൻ വഞ്ചിയിറക്കിയാൽ കൂടെ പോകാൻ അനുവാദമുണ്ട്. ചിലപ്പോൾ ചെറിയവഞ്ചിയായിരിക്കും ഇറക്കുക. ആളുകൾ കൂടുതലുണ്ടെങ്കിൽ വലിയ വഞ്ചിയിൽ പോകും. പെട്രോമാക്സും കൂടെ കരുതും. വഞ്ചി കുത്തുമ്പോൾ കടത്തുകാരനു ഇരുട്ട് പ്രശ്നമല്ല. അവർക്കു സ്വന്തം കൈവെള്ളയിലെ വരകളേക്കാളും നന്നായി പുഴയുടെ ഭൂമിശാസ്ത്രം അറിയാം. പക്ഷേ വഞ്ചിയേറുന്നവര്‍ക്കു അങ്ങിനെയല്ല. മങ്ങിയ വെളിച്ചത്തിൽ പുഴയിലൂടെ സഞ്ചരിക്കുമ്പോൾ അടുത്തിരിക്കുന്നവന്റെയോ കടത്തുകാരന്റെയോ മുഖം കാണുന്നത് അവര്‍ക്കു ആശ്വാസമാണ്. അപ്പോൾ നാട്ടിലെ കേട്ടുകേഴ്‌വികളുടെയും ഉപജാപങ്ങളുടേയും കെട്ടഴിയും. നന്നേ ചെറുപ്പത്തിൽ കേട്ട അത്തരം സംഭാഷണങ്ങളാണ് രവിയെ നല്ല ശ്രോതാവാക്കിയത്.

വാസുദേവൻ വിഷയം മാറ്റി.

“നിനക്ക് കടത്തുകൂലി കൊറച്ച് കൂട്ടിക്കൂടേ?”

“ഉം… വേണം”

“ഇന്യെന്താ താമസം. ഹോട്ടലീ കൂട്ടീലേ. സലൂണീ കൂട്ടീലേ”

“കൂട്ടി…”

“ഹ അതെന്താ നിയ്യൊരു താല്പര്യല്ലാത്ത മാതിരി പറേണെ”

രവി സമ്മതിച്ചു. ശരിയാണ്, തന്റെ മറുപടിയിൽ താല്പര്യമില്ലായ്‌മ ഉണ്ടായിരുന്നു. അതിന്റെ ക്ഷീണം തീര്‍ക്കാനും വിഷയം മാറ്റാനും രവി നര്‍മത്തിൽ ആരാഞ്ഞു.

“ഷാപ്പീ കൂട്ടീല്ലല്ലോ വാസ്വേട്ടാ?”

“ഹഹഹഹ…“ വാസുദേവൻ വിടർന്നു ചിരിച്ചു. “അതാ രവ്യേ ഒരു രക്ഷ. അന്തിയാവുമ്പോ ഒരു ഗ്ലാസ്സ് മോന്തീല്ലെങ്കി എനിക്കൊരു ഇത് പോലാ”

വാസുദേവൻ മടിക്കുത്തു തുറന്നു കാശെണ്ണാൻ തുടങ്ങി. കടവിനടുത്തെ കള്ളുഷാപ്പിൽ കയറാനുള്ള മുന്നൊരുക്കമാണ്. എണ്ണി തിട്ടപ്പെടുത്തി രവി കേള്‍ക്കാൻ ഉറക്കെപ്പറഞ്ഞു.

“നൂറ്റിപ്പത്തു രൂപ അമ്പതു പൈസ“

രവി ശ്രദ്ധിച്ചില്ല. മനസ്സ് അലഞ്ഞു നടക്കുകയായിരുന്നു. കടത്തുകൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യം വാസുവേട്ടൻ സൂചിപ്പിച്ചപ്പോൾ മാത്രമാണ് ഓര്‍ത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി, ശരിക്കു പറഞ്ഞാൽ അച്ഛൻ മരിച്ചശേഷം, കൂലി കൂട്ടിയിട്ടില്ല. ഇതിനിടയിൽ ശ്രീരാമ ഹോട്ടലിൽ രണ്ടുതവണ വിലകൂട്ടി. മറ്റുള്ളവരും തഥൈവ. കള്ളുഷാപ്പിൽ മാത്രം വിലകള്‍ക്കു മാറ്റമില്ല. തനിക്കു കൂട്ടായി അവരെങ്കിലും ഉണ്ട്.

Read More ->  ബൊമ്മാനഹള്ളിയിലെ പോസ്റ്റ്മാൻ

വാസുദേവൻ പറഞ്ഞു. “നിനക്ക് പറ്റ്യ ഒരാലോചന എന്റെ കയ്യില്ണ്ട്. മാമ്പ്രേന്ന്”

രവി വേണ്ടെന്നു പറഞ്ഞു.

“മുപ്പത്തിനാലായില്ലേ. ഇന്യെന്താ ഭാവം. നിന്റെ കല്യാണത്തിനു ഞാൻ കൊണ്ടരണ ആലോചന മതീന്നാ നാണപ്പൻ പറയാറ്”

“അച്ഛൻ അങ്ങനെ പറഞ്ഞണ്ടാ” രവി സംശയിച്ചു.

“ഉവ്വടാ മോനേ. നിനക്കറിയോ ഞങ്ങ രണ്ടുപേരും അങ്ങടുമിങ്ങടും പറയാത്ത ഒറ്റ കാര്യല്ല്യ”

കുറച്ചുനാളുകൾക്കു ശേഷമാണ്‍ ആരെങ്കിലും അച്ഛനെക്കുറിച്ചു പറയുന്നത്. പണ്ട് അങ്ങിനെയല്ലായിരുന്നു. കടത്തിൽ ഹരിശ്രീ കുറിച്ച കാലത്തു വഞ്ചി കയറാൻ വരുന്നവരെല്ലാം ഒരേകാര്യം പലതവണ പറയും. അതു കേള്‍ക്കുന്നത് അസഹ്യമായിരുന്നു. കടത്തുവഞ്ചിയുടെ അരികിലൂടെ നടന്നു ഊന്നുകോൽ പുഴയിലെറിയുമ്പോൾ അവരില്‍‌നിന്നു പാറിവരാറുള്ള സഹതാപം മുറ്റിയ നോട്ടങ്ങൾ അതിലേറെ അസഹ്യം. എല്ലാവരും എല്ലാം മറക്കാൻ കുറേക്കാലമെടുത്തു. വാസുവേട്ടനെപ്പോലെ അപൂര്‍വ്വം ചിലർ ഓര്‍ത്താലായി.

എന്താണ് മറുപടി പറയുക. പതിവുപല്ലവികൾ കേട്ടാൽ അദ്ദേഹം വിടില്ല. നാട്ടിലെ എല്ലാവരുടേയും വിവാഹങ്ങള്‍ക്കു വഴിതെളിച്ച വ്യക്തിയാണ്. അച്‌ഛനുമായും നല്ല അടുപ്പമായിരുന്നു.

“ജാതകത്തില് ഇത്തിരി പെശക്ണ്ട്. മുപ്പതു കഴിഞ്ഞാപ്പിന്നെ മുപ്പത്തിയഞ്ചിനു ശേഷാ പാടൊള്ളൂ”

വാസുദേവൻ മൂളി. “ഉം… ജാതകച്ചേർച്ച പ്രധാനാണ്. നമ്മടെ മേലൂരിലെ…”

രവി പുഴയിൽ കുത്തുകോലെറിഞ്ഞു.

വാസുവേട്ടൻ എന്നു വിളിക്കപ്പെടുന്ന വാസുദേവന്റെ പ്രധാനതൊഴിൽ മൂന്നാമൻ പണിയാണ്. കല്യാണസീസണിൽ മഷിയിട്ടാൽ കാണാൻ ‌കിട്ടില്ല. അല്ലാത്തപ്പോൾ വഞ്ചി കുത്താൻ വരും. ആ മേഖലയിൽ വിദഗ്ദനുമാണ്.

“ഇത്തവണ എടവപ്പാതി കടുക്കൂന്നാ തോന്നണെ. ഇന്നലത്തെ പെയ്ത്ത് അതിന്റെ സൂചന്യായിട്ട് എടുക്കാം. കാലം തെറ്റ്യല്ലേ പെയ്തെ”

ആകാശത്തു കാര്‍മേഘങ്ങൾ കിഴക്കോട്ടു ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. പുഴക്കരയിലേക്കു നോക്കി വാസുദേവൻ അധികാരസ്വരത്തിൽ പറഞ്ഞു.

“മുമ്പത്തെ ആഴ്ചത്തേക്കാളും വെള്ളം ജാസ്തി കൂടീണ്ട്. കൗണ്ടറിന്റെ പടി മുങ്ങ്യാപ്പിന്നെ നീ വഞ്ചി എറക്കണ്ടാ”

വാസുദേവൻ എന്തോ ആലോചിച്ചു വിഷമിച്ചു. ഇനിയെന്താണ് പറയാൻ പോകുന്നതെന്നു രവിക്കു അറിയാം.

“നാണപ്പൻ” സംസാരം നിര്‍ത്തി അദ്ദേഹം കറുത്തു കലങ്ങിയൊഴുകുന്ന പുഴവെള്ളത്തെ തുറിച്ചുനോക്കി. നരച്ച പുരികത്തിനു താഴെ, മിഴികളിൽ ഭീതി നിറഞ്ഞു.

“നാണപ്പൻ പോയത് എനിക്കിപ്പഴും വിശ്വസിക്കാമ്പറ്റിയിട്ടില്ല”

അല്പസമയത്തെ നിശബ്ദത. “ഞാനായിട്ട് വല്യ കൂട്ടായിരുന്നു. നിനക്കോര്‍മയില്ലേ കൊച്ചിലേ ഞങ്ങടെ കൂടെ പൊഴേന്ന് കക്കവാരാൻ വരാറൊള്ളത്”

വാസുദേവൻ മുറുക്കാൻ പുഴയിലേക്കു തുപ്പി. പുഴവെള്ളം കൊണ്ടു കുലുക്കുഴിഞ്ഞ്, സ്വന്തം കൈത്തലം നിവര്‍ത്തി നോക്കി. മുളങ്കോൽ പിടിച്ചുവീണ തയമ്പുകൾ പൂര്‍ണമായും മാഞ്ഞിരിക്കുന്നു. കണ്ണിൽ ശോകഛായ പടര്‍ന്നു.

“എത്ര തവണ്യാ നാണപ്പന്റെ കൂടെ വഞ്ചി കുത്തീരിക്കണെ. അന്നമനട തേവരുടെ ഉത്സവത്തിനു ഒരറ്റത്ത് ഞാനും മറ്റേ അറ്റത്ത് നാണപ്പനുമായിരിക്കും. ഇപ്പോ മുങ്ങുംന്ന പോലെ വഞ്ചി നെറയെ ആള്ണ്ടാവും. ചെറുതായൊന്ന് ഒലഞ്ഞാ മതി സൈഡിലിരിക്കണോര്ടെ പിന്നീ വെള്ളം നനയും. എന്നട്ടും ഒറ്റ തവണപോലും അപകടണ്ടായിട്ടില്ല. അതാ ഞങ്ങ തമ്മിലൊള്ള മനപ്പൊരുത്തം”

വാസുദേവന്റെ സ്വരത്തിലെ ഇടര്‍ച്ച രവി തിരിച്ചറിഞ്ഞു.

“പൊഴ നെറഞ്ഞ് കെടക്കണ അന്നു അക്കരേന്നൊള്ള കൂക്കുവിളി കേട്ട് വഞ്ചി അഴിച്ചത് ഞാനാ. പക്ഷേങ്കി അവൻ സമ്മതിച്ചില്ല. ഞാനിപ്പ വരാ വാസൂ, നീ ഷാപ്പിൽക്ക് പൊക്കോന്ന് പറഞ്ഞു. അത് അവസാനത്തെ പോക്കാന്ന് എനിക്കറീല്ലായിരുന്നു. മഴേത്ത് ആളോള്‍ ഓടിക്കൂടണ കണ്ടാ ഞാനെറങ്ങ്യെ”

വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ ഭാവമാറ്റം രവിയേയും നൊമ്പരപ്പെടുത്തി.

“അച്ഛനെ നീ മുങ്ങിയെടുക്കണ കണ്ട് ഞാനിന്നും ഞെട്ടി എണീക്കാറ്ണ്ടടാ മോനേ”

വഞ്ചി കരയോടു അടുത്തു. രവി മുളങ്കോൽ വൈരാഗ്യത്തോടെ പുഴയിലെറിഞ്ഞു ആഞ്ഞുകുത്തി. വഞ്ചിയുടെ വശത്തിലൂടെ നടന്നു മുളങ്കോലിന്റെ വണ്ണം‌കുറഞ്ഞ തുമ്പുവരെ വെള്ളത്തിലാഴ്ത്തി കുത്തി. മണല്‍ത്തരികളെ വെള്ളത്തിൽ പാറിച്ചു പരത്തി വഞ്ചി കരക്കു കയറി. ഒരറ്റം പുഴവെള്ളത്തിന്റെ ഓളങ്ങള്‍ക്കൊപ്പം ആടിയുലയൽ തുടര്‍ന്നു.

രാത്രി കനത്തിരുന്നു. പുഴക്കരയിലും കടവിലേക്കുള്ള ഇടവഴിയിലും ഇരുട്ട് തളം‌കെട്ടി. പുഴവെള്ളവും ഇരുട്ടിൽ കറുത്തു. മിഴിതുറന്ന ചന്ദ്രപ്രഭയിൽ ആ കറുപ്പ് തിളങ്ങി. ആടിയും ഉലഞ്ഞും തിളങ്ങി. കടവില്‍നിന്നു അകന്നു പോകുന്ന ബീഡിക്കുറ്റിയുടെ പ്രകാശം മാത്രമായി വാസുദേവൻ മാറി. പിന്നീടു അതും ഇരുളിൽ മറഞ്ഞു. കള്ളുഷാപ്പിലെ അറുപതു വാട്ട് വെളിച്ചത്തിന്റെ കീറിൽ കടത്തുകൂലി വാങ്ങുന്ന ചെറിയ ഓലഷെഡും, വിഎം ടാക്കീസിൽ കളിക്കുന്ന സിനിമയുടെ പോസ്റ്ററും മങ്ങിത്തെളിഞ്ഞു.

Read More ->  മോക്ഷം

തെറുത്തു കയറ്റിയ ഷര്‍ട്ടിന്റെ കയ്യില്‍‌നിന്നു പകുതിവലിച്ച ബീഡിക്കുറ്റിയെടുത്തു രവി കത്തിച്ചു. പുകയെടുത്തു പുഴയുടെ കുഞ്ഞോളങ്ങളിൽ മന്ദമുലയുന്ന വഞ്ചിയിൽ കയറി, രണ്ടു വശങ്ങളേയും ബന്ധിപ്പിച്ച് ഉറപ്പിച്ചിരുന്ന പലകയിൽ മലര്‍ന്നുകിടന്നു. പുഴവെള്ളം നിരന്തരം നനയുന്ന പലകക്കു പുഴയുടെ മാദകഗന്ധമായിരുന്നു. രവി അതു ആഞ്ഞാഞ്ഞു ശ്വസിച്ചു. കാര്‍മേഘങ്ങള്‍ക്കിടയിൽ ഒളിച്ചുകളിക്കുന്ന ചന്ദ്രബിംബത്തിലെ കരടിരൂപത്തെ ആദ്യമായി കാണുന്നപോലെ ഉറ്റുനോക്കി. അറിയാതെ അതിനുനേരെ വിരൽ ചൂണ്ടി. രവി കുട്ടിയായി മാറുകയായിരുന്നു. ആ കുട്ടി തൊട്ടരുകിൽ വിയര്‍പ്പിൽ മുങ്ങിയ ഒരു രൂപം താന്‍‌കിടക്കുന്ന വഞ്ചിയുന്തി കരക്കു കയറ്റുന്നതു കണ്ടു. കുട്ടി രൂപത്തോടു സാകൂതം ആരാഞ്ഞു.

“എന്താച്ഛാ ചന്ദ്രന്റെ ഉള്ളിൽ കരടി പോലൊരു രൂപം”

കരയിലേക്കു പാതി കയറിയ വഞ്ചിയിലെ വടക്കയർ എടുത്തു, രൂപം സമീപത്തെ ഇരുമ്പുവളയത്തിൽ കൊളുത്തി. പിന്നെ വഞ്ചിയിൽ മലര്‍ന്നുകിടന്ന മകനെ കഴുത്തിലിരുത്തി ഇടവഴിയിലൂടെ സാവധാനം നടന്നു.

“അത് ചന്ദ്രനിലെ കുഴിയാ കുട്ടാ”

കുട്ടി നെറ്റിവഴി അച്‌ഛന്റെ തലയിൽ മുറുകെ ചുറ്റിപ്പിടിച്ചു. “ഇത്രേം ചെറ്യ കുഴ്യോ!”

“ആങ് ചെറ്യ കുഴി. ഹഹഹഹ”

പരുക്കൻ ചിരി പുഴക്കരയിലെ കൈതപ്പൊന്തകളിലും ഇല്ലിക്കാടുകളിലും തട്ടി നിശബ്ദതപൂകി. രവി പലകയിൽ എഴുന്നേറ്റിരുന്നു. ചുറ്റുപാടും കാതോര്‍ത്തു. എങ്ങും നിശബ്ദതമാത്രം. വഞ്ചിക്കുള്ളിൽ തളം‌കെട്ടിയ പുഴവെള്ളത്തിൽ പ്രതിഫലിച്ച ചന്ദ്രബിബം എന്നിട്ടും രവിയെ സംശയാലുവാക്കി. അച്‌ഛൻ അടുത്തുണ്ടോ? നേരിയ അണപ്പോടെ രവി വീണ്ടും കാതുകൂര്‍പ്പിച്ചു. എന്തിനെയോ കണ്ടു ഭയന്നപോലെ പ്രകൃതി നിശബ്ദമാണ്.

കാലുനീട്ടി വെള്ളമിളക്കി ചന്ദ്രബിംബത്തെ പല കഷണങ്ങളായി ചിതറിച്ചു രവി എഴുന്നേറ്റു. വഞ്ചിയിൽ ചാരിവച്ചിരുന്ന മുളങ്കോലിനു പകരം തുഴയെടുത്തു വഞ്ചിയിറക്കി. പുഴയിലേക്ക്. കറുത്തു തിളങ്ങി ഒഴുകുന്ന പുഴയിലേക്ക്. ഒഴുക്കിനു എതിരായി, അക്കര ഒഴിവാക്കി, പുഴയോരത്തിലൂടെ രവി സാവധാനം വഞ്ചി തുഴഞ്ഞു. കടവില്‍‌നിന്നു കുറച്ചുമാറി മണല്‍‌വഞ്ചികളെ കടന്നു, പുഴയോരത്തു കൂട്ടമായി വളര്‍ന്നുനില്‍ക്കുന്ന ചേമ്പുകളെ വകഞ്ഞുമാറ്റി വഞ്ചി മുന്നേറി. ഒടുക്കം പഴയതും ഉപയോഗശൂന്യവുമായ ഒരു കുളിപ്പടവിൽ വഞ്ചിയുടെ അടിഭാഗം ഇടിച്ചുനിന്നു.

ഒഴുക്കില്ലാത്ത പടവിൽ തുഴകൊണ്ടു രവി ആഴമളന്നു. വഞ്ചി അരുകിലേക്കു ഒതുക്കി നിര്‍ത്തി മുട്ടോളം വെള്ളമുള്ള പടവിൽ ഇറങ്ങിനിന്നു. വഴുക്കലിൽ കാലുകൾ തെന്നിയെങ്കിലും വീണില്ല. പുഴ ചതിക്കില്ല അതിന്റെ കടത്തുകാരനെ. പൊതുവിലുള്ള വിശ്വാസമാണത്. അച്ഛനാണ് അതാദ്യം തെറ്റാണെന്നു തെളിയിച്ചത്. അതോ തെളിയിപ്പിച്ചതോ?

മണല്‍‌വാരുന്നവർ മുങ്ങിത്തപ്പുന്നതുകണ്ട് കരയിൽ അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. നെഞ്ചിലെ തിക്കുമുട്ടൽ അത്രയധികമായിരുന്നു. അച്ഛൻ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം മുങ്ങിപ്പൊങ്ങി. കുളിപ്പടവിലെ വഴുക്കലുള്ള പടിയിൽ വെള്ളംകുടിച്ചു വീര്‍ത്ത അച്ഛനെ മടിയിൽ‌ കിടത്തി കരഞ്ഞു. കരഞ്ഞു തളര്‍ന്നു. ഇന്നത്തെപ്പോലെ അന്നും പടവുകളിൽ പുഴയുടെ കുഞ്ഞോളങ്ങൾ വന്നുമുട്ടിയിരുന്നു, നിശബ്ദമായി.

കൈക്കുമ്പിളിൽ പുഴവെള്ളമെടുത്തു രവി വാസനിച്ചു. പുഴയുടെ ഉന്മാദിപ്പിക്കുന്ന ഗന്ധം സിരകളിലോടി. അച്ഛനും പുഴയുടെ മണമായിരുന്നു. വെള്ളംകുടിച്ചു വീര്‍ത്ത അച്ഛനും അന്നു പുഴയുടെ മണമായിരുന്നു. മുങ്ങിയെടുത്ത തന്നിലേക്കും അതു പരന്നു. തുഴ കയ്യിലെടുത്തതോടെ ഒരിക്കലും വേര്‍‌പിരിയാത്തവിധം ആഴത്തിൽ വേരുപടര്‍ത്തുകയും ചെയ്തു.

കൈക്കുമ്പിളിലെ ജലം പുഴയിലേക്കൊഴുക്കി രവി ആകാശത്തു നോക്കി. കാര്‍മേഘങ്ങൾ ചന്ദ്രനെ പൂര്‍ണമായി മറച്ചിരിക്കുന്നു. ഇനി ആര്‍ത്തുപെയ്യുന്ന ഇടവപ്പാതിയുടെ ഊഴമാണ്. അച്ഛനെ ചതിച്ച ഇടവപ്പാതിയുടെ ഊഴം. പുഴയോരത്തെ ഇല്ലിക്കാടുകളെ ആടിയുലയിച്ചു തണുത്ത കാറ്റുവീശി. കുഞ്ഞോളങ്ങൾ ദീര്‍ഘിച്ചു, ശക്തികൂടി. അവ രവിയുടെ കാലുകളെ അമര്‍ത്തി തഴുകി. അച്ഛന്റെ സ്പര്‍ശം പോലെ. മുളങ്കോൽ പിടിച്ചു തയമ്പുവീണ കൈത്തലം കൊണ്ടുള്ള തലോടൽ പോലെ.

ഉള്ളിന്റെയുള്ളിൽ നിന്നുയര്‍ന്ന ഏതോ ചോദനയിൽ, തന്നെ വാത്സല്യത്തോടെ തഴുകുന്ന ഓളങ്ങളെനോക്കി രവി വിളിച്ചു.

“അച്ഛാ…”

മറുപടിയായി ഓളങ്ങൾ പിന്നെയും പിന്നെയും രവിയെ തഴുകിക്കൊണ്ടിരുന്നു.

68 thoughts on “കടത്തുവഞ്ചിയും കാത്ത്

 1. കൈക്കുമ്പിളിലെ ജലം സാവധാനം പുഴയിലേക്കു ഒഴുക്കി രവി ആകാശത്തേക്കു നോക്കി. കാര്മേമഘങ്ങള്‍ ചന്ദ്രനെ പൂര്ണുമായി മറച്ചിരിക്കുന്നു. ഇനി ആര്ത്തുിപെയ്യുന്ന ഇടവപ്പാതിയുടെ ഊഴമാണ്. അച്ഛനെ ചതിച്ച ഇടവപ്പാതിയുടെ ഊഴം. പുഴയോരത്തെ ഇല്ലിക്കാടുകളെ ആടിയുലയിച്ച് തണുത്തകാറ്റു ആഞ്ഞുവീശി. കുഞ്ഞോളങ്ങള് ദീര്ഘിിച്ചു ശക്തികൂടി. അവ രവിയുടെ കാലുകളെ അമര്ത്തി തഴുകി, അച്ഛന്റെ സ്പര്ശംക പോലെ. മുളങ്കോല്‍ പിടിച്ചു തയമ്പുവീണ പരുക്കല്‍ കൈത്തലം കൊണ്ടുള്ള തലോടല് പോലെ…

  ഉള്ളിന്റെയുള്ളില്‍ നിന്നുയര്ന്ന ഏതോ ചോദനയില് തന്നെ വാത്സല്യത്തോടെ തഴുകുന്ന ഓളങ്ങളെനോക്കി രവി വിളിച്ചു.

  “അച്ഛാ…”

  ജീവിതം എന്നത് നിര്‍വചിക്കാനാകാത്ത ഒരുപിടി പദസമൂഹങ്ങളുടെ സഞ്ചയമാണ്. എന്നിലാകട്ടെ ആ സഞ്ചയം അനുദിനം വിസ്തൃതമാക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. എന്നാലും മറ്റു പലരാലും.
  കാത്തോളണേ പിതൃക്കളേ. 🙁

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 2. ഇനി ആര്‍ത്തുപെയ്യുന്ന ഇടവപ്പാതിയുടെ ഊഴമാണ്. അച്ഛനെ ചതിച്ച ഇടവപ്പാതിയുടെ ഊഴം

  അച്ഛന്റെ സ്പര്ശംക പോലെ. മുളങ്കോല്‍ പിടിച്ചു തയമ്പുവീണ പരുക്കല്‍ കൈത്തലം കൊണ്ടുള്ള തലോടല് പോലെ…

  zarikkum, puRatthaarO thalOTunna pOle….

 3. കഥ ഇഷ്ടമായി. ഞങ്ങളുടെ പുഴയിലെ വഞ്ചിയും വഞ്ചിക്കുവേണ്ടി അക്കരേ നിന്നു വിളിക്കുന്നതുമൊക്കെ ഓര്‍ത്തുപോയി.

 4. ഓഫ്:
  രവിച്ചേട്ടനെ മറന്നിട്ടില്ല. കണ്ടു പരിചയമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വളരെ അവിശ്വസനീയതയോടെയാണ് അന്ന് രവിച്ചേട്ടന്റെ മരണ വാര്‍ത്ത കേട്ടത്. പോസ്റ്റ് വായിയ്ക്കുമ്പോള്‍ മുഴുവന്‍ മനസ്സില്‍ അവ്യക്തമായ ആ മുഖമായിരുന്നു.
  അതു കൊണ്ടു തന്നെ പോസ്റ്റിനെ പറ്റി വേറെ ഒന്നും പറയാനാകുന്നില്ല

 5. മനസ്സില്‍ തട്ടുന്ന ചില ജീവിതങ്ങള്‍…. കഥയ്ക്കു കാരണമായ പോസ്റ്റും വായിച്ചു. ശ്യാമുവിന്റെ കമന്റിലെ പേരുകള്‍ തന്നെ ഉപയോഗിക്കാമായിരുന്നു. ഇനി കടത്തു വഞ്ചികള്‍ മുന്നില്‍ കാണുമ്പോള്‍ ഈ കഥയായിരിക്കുമോ എനിക്കോര്‍മ്മ വരിക?

 6. വളരെ നന്നായി.. മനസ്സിൽ തട്ടും വിധം പറഞ്ഞിരിക്കുന്നു..

 7. ചിരപരിചിതയായ നമ്മുടെ പുഴ….,അതിന്റെ കുളിപ്പടവുകൾ…, അതിന്റെ മണം…. . അതിന്റെ നിഗൂഢതകൾ…., അതിന്റെ സൗന്‌ദര്യം…, എന്തൊക്കെയോ നഷ്ടബോധങ്ങൾ

 8. “”സന്ധ്യ കനത്തിരുന്നു. പുഴക്കരയിലും കടവിലേക്കുള്ള ഇടവഴിയിലും ഇരുട്ട് തളം‌കെട്ടി. പുഴവെള്ളവും ഇരുട്ടില്‍ കറുത്തു. മിഴിതുറന്ന ചന്ദ്രപ്രഭയില്‍ ആ കറുപ്പ് തിളങ്ങി. ആടിയും ഉലഞ്ഞും തിളങ്ങി.

  കടവില്‍നിന്നു അകന്നു പോകുന്ന ഒരു ബീഡിക്കുറ്റിയുടെ പ്രകാശം മാത്രമായി വാസുവേട്ടന്‍ മാറി. പിന്നീട് അതും ഇരുളില്‍ മറഞ്ഞു. കള്ളുഷാപ്പിലെ അറുപതു വാട്ട് വെളിച്ചത്തിന്റെ കീറുകളില്‍ കടത്തുകൂലി വാങ്ങുന്ന ചെറിയ ഓലഷെഡും ‘സിന്ധു തീയറ്ററി‘ല്‍ കളിക്കുന്ന സിനിമയുടെ പോസ്റ്ററും മങ്ങിത്തെളിഞ്ഞു.””

  ശരിക്കും നല്ല ഭംഗിയുള്ള വരികള്‍.

 9. …”ഇന്നത്തെപ്പോലെ അന്നും കുളിപ്പടവുകളില്‍ പുഴയുടെ കുഞ്ഞോളങ്ങള്‍ വന്നുമുട്ടിയിരുന്നു, നിശബ്ദമായി…..”.
  വായിക്കുമ്പോള്‍ അതിലെ ഓരോ രംഗവും മനസ്സില്‍ പതിയുന്നു.” “കടത്തുവഞ്ചിയും കാത്ത്” എന്നാ പോസ്റ്റിലെ ചിത്രം തന്നെ മനസ്സില്‍ തങ്ങി നില്‍‌ക്കുന്നുണ്ട്
  ഈ കഥ വല്ലതെ ഉലച്ചു.
  നന്നായി എഴുതി ..
  ആശംസകള്‍

 10. കൈക്കുമ്പിളില്‍ പുഴവെള്ളമെടുത്ത് രവി വാസനിച്ചു. ഉന്മാദിപ്പിക്കുന്ന ഒരു ഗന്ധം സിരകളിലോടി. അച്ഛനും പുഴയുടെ മണമായിരുന്നു. വെള്ളം കുടിച്ചു വീര്‍ത്ത അച്ഛനും അന്നു പുഴയുടെ മണമായിരുന്നു. മുങ്ങിയെടുത്ത തന്നിലേക്കും അത് സാവധാനം പരന്നു. തുഴ കയ്യിലെടുത്തതോടെ ആഴത്തില്‍ വേരുപടര്‍ത്തുകയും ചെയ്തു, ഒരിക്കലും വേര്‍‌പിരിയാത്ത വിധം…

  നന്നായിട്ടുണ്ട് കഥ….ഇഷ്ട്ടപ്പെട്ടു 🙂

 11. @ ജയന്‍ ഭായ്
  ഭായിയൊക്കെ വായിക്കുന്നുണ്ടെന്നു അറിയുന്നതുതന്നെ എന്‍‌കറേജിങ് ആണ്, ഇനിയും ഒരുപാട് എഴുതാന്‍.

 12. ഉപാസനേ.,ഓരോ വാക്കും,വരിയും ആ കടത്തു വഞ്ചിയും,പുഴയും,രവിയുടെ കൂടെ മായാതെ നില്‍ക്കുന്ന ഓര്‍മ്മകളും ഒക്കെ ശരിക്കുമനുഭവിപ്പിക്കുന്നു.എഴുത്തു വളരെയിഷ്ടപ്പെട്ടു..

 13. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഇത് വായിച്ചു. അതിൽ കമന്റിടാൻ സൌകര്യമില്ലാത്തതുകൊണ്ട് ഇങ്ങു കയറിവന്നു. കഥ നന്നായിട്ടുണ്ട്. മനസിൽ നൊമ്പരമുണർത്തിച്ചുകളഞ്ഞു.നല്ലൊരു ചെറുകഥാനുഭവം സമ്മാനിച്ചു. മറക്കില്ല, ആ മകനെയും (രവി) അച്ഛനെയും (നാണപ്പൻ). ഒപ്പം വാസുവേട്ടനെയും.

 14. ഉപാസനാജി..

  വളരെ ടച്ചിങായ കഥ, നല്ല അടുക്കും ചിട്ടയോടുകൂടിയുള്ള കഥ. ഞാൻ സുനിലിന്റെ മാറ്റം തിരിച്ചറിയുന്നു അഭിമാനിക്കുന്നു. ബ്ലോഗ് ഭൂലോകത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞ ഒരു കലാകാരൻ..

  ഉയരങ്ങളിലേക്കുള്ള പ്രയാണം തുടരൂ…

 15. ഈ കഥ മാതൃഭൂമി വാരികയുടെ ഈ ലക്കത്തെ ബ്ലോഗന പംക്തിയില്‍ വന്നിട്ടുണ്ടെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 16. mathrubhoomi weekly kandu. kadathuvanchi vayikkam. ippol thirakkitu oru post. pinne ezhuthinte karyam enikkumoru blog undu. kilithooval.blogspot.com. taste namukku randalkkum orupoleyano prathyekichum pusthakangalude karyam. anand ovvijayam, m.t., n.s.madhavan. ini pinthudarnnolam.

 17. ഒഴാക്കന്‍ : താങ്കള്‍ വലതുകാല്‍ വച്ചു കയറിയതുകൊണ്ടായിരിക്കാം എല്ലാം ശുഭമായി 🙂

  മത്താപ്പ് : തന്റെ അവസാനവരി ചിരിപ്പിച്ചല്ലോ സുഹൃത്തേ. നന്ദി 🙂

  ജയന്‍ ഏവൂര്‍ : വായിച്ചതില്‍ സന്തോഷം 🙂

  സുചന്ദ് : ശ്രദ്ധേയമായ കോമ്പ്ലിമെന്റ്. നന്ദി

  എഴുത്തുകാരി : പുഴ എല്ലായിടത്തുമുണ്ട്. കടത്തുകാരനും. പക്ഷേ അനുഭവങ്ങള്‍ മാ‍ത്രം പലത്.

  മഹേഷ് ഭായ് : എന്റെ എല്ലാ പോസ്റ്റും (ബ്ലോഗ്, നീളഭേദമന്യെ) വായിക്കുന്ന അപൂര്‍വ്വം ആളുകളിലൊന്നാണ് താങ്കള്‍. വളരെ നന്ദിയുണ്ട് 🙂

  നീലത്താമര : നല്ല പേര്. ആദ്യവരവിനു കൂപ്പുകൈ 🙂

  ശോഭീ : നീ അമ്മവീട്ടില്‍ പോകുമ്പോള്‍ കാണാറുള്ളതല്ലേ പതിവായി.

  അഭീ : പുഞ്ചിരി മാത്രം 🙂

  എല്ലാവര്‍ക്കും നന്ദി
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 18. ശിവ : ശ്യാമുവിന്റെ കമന്റിലെ പേരുകള്‍ തന്നെ ഉപയോഗിക്കാതിരുന്നതിന് വ്യക്തമായ കാരണമുണ്ട്. നാട്ടുകാര്‍ എതിര്‍ക്കുമെന്നു കരുതിയതുകൊണ്ടല്ല. അതിനുമാത്രമൊന്നുമില്ലല്ലോ ഇതില്‍.

  യഥാര്‍ത്ഥത്തില്‍ കടത്തുകാരന്റെ നാമം ‘രവി‘ എന്നും മകന്റെ പേര് ‘ഗിരി’ എന്നുമാണ്.
  ‘രവി – ഗിരി‘ എന്ന കോമ്പിനേഷനില്‍ എനിക്ക് ഒരു പിതൃപുത്രബന്ധം ദര്‍ശിക്കാന്‍ സാധിച്ചില്ല. മറിച്ച് ഒരു സഹോദരബന്ധം കാണാന്‍ കഴിഞ്ഞു. അതുപോരല്ലോ. ഞാന്‍ കടത്തുകാരന് ‘നാണപ്പന്‍’ എന്നു പേരിടാന്‍ കാരണം മേല്‍പ്പറഞ്ഞതാണ്.

  അഭിപ്രായത്തിനു നന്ദി 🙂

  മനോരാജ് : വായിക്കുന്നതില്‍ സന്തോഷം 🙂

  രന്‍‌ജിത് : ആദ്യവരവിന് നന്ദി 🙂

  ശ്യാം ഭായ് : അങ്ങിനെ ഞാനത് പൂര്‍ത്തീകരിച്ചു. വിജയകരമായി തന്നെയാണെന്നു വിലയിരുത്തുന്നു. ഇത് വാളൂരിനുവേണ്ടിയുള്ള എന്റെ ഉപാസന. ഇനിയും പ്രതീക്ഷിക്കാം, സാന്ദര്‍ഭികമായി. 🙂

  പാമരന്‍ : വഞ്ചിയില്‍ കയറാറുണ്ടെന്നു ഇപ്പോഴാ അറിയുന്നത്. 🙂

  അനോണി : അതു കൊള്ളാമെന്നു എനിക്കും തോന്നുന്നു. 🙂

  എല്ലാവര്‍ക്കും നന്ദി
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 19. സ്മിതേച്ചി : അഭിപ്രായത്തിനു നന്ദി 🙂

  മനുവണ്ണാ : 🙂

  കിച്ചു : അതാണ് അറിയേണ്ടിയിരുന്നത്.

  മാണിക്യം : ആ പോസ്റ്റാണ് നിമിത്തമായത്.

  കൊറോത്ത് : പതിവുകാരന് പ്രണാമങ്ങള്‍.

  ഉണ്ണിമോള്‍ : അസൂയ പ്രതിലോമകരമല്ലെങ്കില്‍ കുഴപ്പക്കാരനല്ല.

  ഹരിയണ്ണാ : ഒരു കവിത കൊട് അണ്ണാ 😉

  ജെന്‍ഷിയ : എല്ലാ നല്ല വാക്കുകള്‍ക്കും നമോവാകം.

  ജയന്‍ ഭായ് : ആദ്യകമന്റിന് മുന്നില്‍ ശിരസ്സുനമിക്കട്ടെ ഉപാസന.

  റോസ് : റോസ് പറഞ്ഞതോണ്ട് ഞാന്‍ വിശ്വസിക്കുന്നു 🙂

  എല്ലാവര്‍ക്കും നന്ദി
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 20. അരുണ്‍ : അഭിപ്രായത്തിനു നന്ദി.

  സഗീര്‍ : 🙂

  സജിം ഭായ് : അച്ഛന്‍ = രവി, മകന്‍ = ഗിരി. ഇതാണ് ശരി. ഞാന്‍ ഇതേ പോസ്റ്റില്‍ ‘ശിവ’ എന്ന ബ്ലോഗര്‍ക്കു കൊടുത്ത കമന്റ് ശ്രദ്ധിക്കുക.

  ഹരി : ചിയേഴ്‌സ്…

  പിള്ളേ : അവടെങ്ങനെ ??

  കുഞ്ഞാ : പെട്രോള്‍ പമ്പിലെ പെണ്‍‌കുട്ടി എഴുതുമ്പോള്‍ ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ ദിശ മാറ്റുകയാണെന്ന്. പിന്നെ അവസാനം പറഞ്ഞതൊക്കെ കാത്തിരുന്നു കാണേണ്ടതാണ്. വിലയിരുത്തേണ്ട സമയമായിട്ടില്ല. :-))

  അലി ഭായ് : വായിച്ചതിനു നന്ദി.

  സുരേഷ് ഭായ് : ഒരേ ടേസ്റ്റുള്ള എത്രയോ പേരുണ്ട് ഈ ലോകത്തില്‍ 🙂 സമയം കിട്ടുന്ന മുറക്ക് ‘കിളിത്തൂവല്‍’ ഞാന്‍ വായിക്കും.

  കുമാരന്‍ : നന്ദി

  എല്ലാവര്‍ക്കും നന്ദി
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 21. സുനില്‍,
  എന്താ പറയ്യാ..
  പുഴയിലെ ഒഴുക്കെന്ന പോലെ തന്നെ ഇടമുറിയാത്ത സരസ്വതീകടാക്ഷം…
  കാത്തുസൂക്ഷിക്കുക… കെടാവിളക്കായി…
  വീണ്ടും ഒരു ഉത്തമസൃഷ്ടിക്കായി കാത്തിരിക്കുന്നു.
  ആശംസകള്‍…

 22. സുനില്‍..കഥ മനോഹരമായി..കഥാപാത്രങ്ങളും അവരുടെ ചുറ്റുപാടുകളും മനസ്സില്‍ മിഴിവുള്ള ചിത്രങ്ങളായി വിരിഞ്ഞു.കയ്യടക്കമുള്ള ഭാഷ..

 23. ഞാന്‍ എവിടെ ആദ്യാണ് ട്ടോ
  വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല കഥ വായിക്കാന്‍ സാധിച്ചു ……..ആശംസകള്‍

 24. എന്താ ഒരു അലസത. പുതുതായൊന്നും എഴുതുന്നില്ലേ.?
  മാതൃഭൂമിയില്‍ വന്നതിന്റെ ഹാങ്ങ്‌ ഓവര്‍ ആണോ?
  വേഗമാകട്ടെ എഴുതു പരിമിത കാല ഓഫര്‍ അല്ലെ?

 25. വളരെ നന്നായിരിക്കുന്നു.മനസ്സില്‍ തട്ടുന്ന പോലെ പറഞ്ഞിരിക്കുന്നു.വായിക്കുമ്പോള്‍ അതിലെ ഓരോ രംഗവും മനസ്സില്‍ പതിയുന്നു.
  വരാന്‍ വൈകിപ്പോയി.
  എല്ലാ ആശംസകളും നേരുന്നു …!

 26. കടവും കടത്തുവഞ്ചിയുമൊക്കെയുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റേയും പിതൃപുത്രബന്ധത്തിന്റേയും വാങ്മയ ചിത്രം കോറിയിട്ട ഉപാസനക്ക് അഭിനന്ദനങ്ങള്‍.

 27. ലക്ഷ്മി : ആദ്യ അഭിപ്രായത്തിനു (?) നന്ദി

  അമ്മയുടെ മുരു : വരവിലും വായിച്ചതിലും സന്തോഷം.

  മജീദ് ഭായ് : നന്ദി

  സോണജി : നന്ദി

  സുമേഷ് : കാത്തുസൂക്ഷിക്കാന്‍ എന്നാലാകുന്നതു ഞാന്‍ ചെയ്യും സുഹൃത്തേ 🙂

  ശ്രീദേവി : ശ്രീജച്ചേച്ചി ഇവിടെയൊക്കെ ഉണ്ടല്ലേ 🙂

  കൊച്ചുമുതലാളി : മുതലാളി ‘മര്യാദാമുക്കി‘ല്‍ നിന്നു ഇവിടേയും എത്തിയല്ലോ!

  കുട്ടാ : നല്ല പേര്. 😉

  റിയാസ് : അപരിചിതര്‍ വായിച്ച് അഭിപ്രായമറിയിക്കുമ്പോള്‍ ഒരു പ്രത്യേക ഫീലിങ്ങ്…

  എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ കൂപ്പുകൈ.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 28. മുരളി : ബ്ലോഗന ഒരു ബൂസ്റ്റ് ആയിരുന്നു. നന്നായി എഴുതിയിട്ടും വായനക്കാരില്ലായിരുന്നു. ഇപ്പോള്‍ ചില പുതിയ വായനക്കാരെ കിട്ടി. മുരളി അതിലൊരാളാണ്.

  സുരേഷ് ഭായ് : പലതരത്തിലും തിരക്കുണ്ട്. പിന്നെ എഴുത്ത് പരിമിതകാല ഓഫര്‍ ആണെന്നു കരുതാത്തതിനാല്‍ എനിക്കു പേടിയില്ല. 🙂

  ഉമേഷ് ഭായ് : ആദ്യവരവിനു നന്ദി

  അമ്പിളി : വൈകിയെത്തുന്നതിനു മാധുര്യം കൂടും. 🙂

  ഗീതേച്ച് : ഇതു ഞങ്ങടെ ഗ്രാമത്തിന്റെ കഥയാണ്.

  കൊട്ടോട്ടിക്കാരന്‍ : ഗീതേച്ചിക്കു നന്ദി പറയുന്നു ഞാന്‍.

  ഷൈന്‍ : ഇയാളെന്താ വൈകിയേ. 😉

  മുഖ്‌താര്‍ : നല്ല വാക്കുകള്‍ക്ക് വളരെ നന്ദി

  എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ കൂപ്പുകൈ.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 29. വളരെ ഇഷ്ടപ്പെട്ടു . എന്‍റെ കുട്ടിക്കാലത്തെ ചില അനുഭവങ്ങള്‍ പറയട്ടെ . ഞങ്ങള്‍ക്ക് പുറത്തേക്കു പോകണമെങ്കില്‍ ഇതേ പോലെ കടത്തു കടന്നിട്ട് വേണമായിരുന്നു (പെരുമ്പിള്ളി – തെക്കന്‍ പറവൂര്‍ വഴി ). ഞാനൊക്കെ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ വള്ളത്തില്‍ കയറി കഴിയുമ്പോള്‍ കടത്തുകാരന്‍ ചേട്ടന്‍ പറയാറുള്ള ഒരു ഡയലോഗ് ഉണ്ട് ” ഇനി മുതല്‍ കടത്തു കൂലി കൂട്ടുവാന്‍ പോകുകയാണ് . ബസ്‌ ചാര്‍ജ് കൂട്ടി , എല്ലാ കാര്യങ്ങള്‍ക്കും വില കൂട്ടി . പിന്നെ പിള്ളേരുടെ കാശും (വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍) കൂട്ടും കേട്ടോ “എന്ന് .
  ഒടുവില്‍ ……അന്ന് …. ഒരു ദിവസം രാവിലെ കേട്ടത് അദ്ദേഹത്തിന് കടത്തു കടത്തുന്നതിനിടയില്‍ എന്തോ ഒരസുഖം (നെഞ്ചു വേദന ) വന്നു പെട്ടെന്ന് മരിച്ചു എന്ന് .ഇത് ഞങ്ങളുടെ ഗ്രാമ പ്രദേശത്തെ ഏറെ വേദനിപ്പിച്ച ഒരു മരണമായിരുന്നു . പിന്നീട് അദ്ദേഹത്തിന്‍റെ മകന്‍ കടത്തുകാരനായി . ഞാന്‍ ഇപ്പോള്‍ വള്ളത്തില്‍ കയറിയിട്ട് കാലമേറെയായി .രണ്ടു കാരണം ഉണ്ട് .ഒന്നാമതായി ടൂ വീലര്‍ എടുത്തപ്പോള്‍ ബസ് യാത്ര കുറവായി .പിന്നെ ഞങ്ങള്‍ക്ക് വേറെ പുതിയ റോഡ്‌ ഉണ്ടായപ്പോള്‍ കടത്തു കടന്നുള്ള യാത്ര കുറഞ്ഞു .
  പക്ഷെ ഇത് വായിക്കുമ്പോള്‍ , സത്യം പറഞ്ഞാല്‍ ഞാന്‍ മനസ്സ് കൊണ്ടു വള്ളത്തില്‍ കയറി ഞങ്ങളുടെ കടത്തുകാരന്‍ ചേട്ടനുമായി ' സംസാരിക്കുകയായിരുന്നു' . കുറെ നേരം ഞാന്‍ അദ്ദേഹത്തെ ഓര്‍ത്തുപോയി .ഒപ്പം ആ പഴയ കാലവും .ഒരുപാടു മോഹങ്ങളും സ്വപ്നങ്ങളുമായി നടന്ന ഒരു കാലം .
  ഇത് തന്നെയാണല്ലോ ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍റെ കഴിവ് – ഇത് തങ്ങളുടെ അനുഭവമാണല്ലോ എന്ന് വായനക്കാര്‍ ചിന്തിക്കുമ്പോള്‍ …. തീര്‍ച്ചയായും അതെ .

  എനിക്ക് ഒരുപാടിഷ്ടപ്പെട്ടു സുനില്‍ അഭിനന്ദനങ്ങള്‍ ,ആശംസകള്‍

 30. നന്നയിട്ടുണ്ട്.ഇത് ഞാന്‍ മത്ര്ഭുമിയില്‍ നിന്നാ വായിച്ചത്. very good feel

അഭിപ്രായം എഴുതുക