ബാബുട്ടന്റെ പെണ്ണുകാണല്‍ – 2

ബാബുട്ടന്റെ പെണ്ണ്കാണല്‍ – 1 എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.

പതിനൊന്നു മണിയോടെ രണ്ടുപേരും മെയിൻ‌റോഡിനു സമീപം കണ്ണായ സ്ഥലത്തു സ്ഥിതിചെയ്യുന്ന പെണ്ണിന്റെ വീട്ടിലെത്തി. വണ്ടിയിൽനിന്നിറങ്ങി രാജകീയ പ്രൌഢിയോടെ തനിക്കുനേരെ നടന്നുവരുന്ന യുവാവിനെ കണ്ടപ്പോൾ തന്നെ ‘മകളെ ഗൾഫുകാരൻ കെട്ടിയാൽ മതി‘ എന്ന പെണ്ണിന്റെ അച്ഛന്റെ മനംമാറി. ഭാവിമരുമകനെ ആ പിതാജി ഊഷ്മളാലിംഗനം ചെയ്തു. പക്ഷേ പിള്ളേച്ചന്റെ നിര്‍ദ്ദേശപ്രകാ‍രം ബാബുട്ടൻ ഭാവി അമ്മായിയച്ഛനെ വട്ടം പിടിച്ചില്ല. പകരം ആ മെലിഞ്ഞ കൈകള്‍ക്കുള്ളിൽ ഒതുങ്ങിനിന്നു, ആവുന്നത്ര ശ്വാ‍സം ഉള്ളിലേക്കെടുത്തു, മസിൽ വീര്‍പ്പിക്കാൻ ശ്രമിച്ചു.

ബാബുട്ടന്‍ ഭംഗിയായി ഈരിവച്ച തലമുടി പിതാജി വാത്സല്യത്തോടെ തലോടി അഴകൊഴമ്പനാക്കി. അതുമൂലം തന്റെ അപാരമായ ഭംഗി പോകുമോയെന്നു ഭയന്ന ബാബുട്ടൻ പൂമുഖത്തേക്കു കയറി ആരുമില്ലാതിരുന്ന ഒരുവേളയിൽ കോലന്‍ചീപ്പെടുത്തു തലമുടിയും സ‌മൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന ചെന്നിയിലെ മുടിയും വീണ്ടും ഭംഗിയായി ഈരിവച്ചു. അടുത്ത പടിയായി പോണ്ടിംഗിനേപ്പോലെ വലതു ഉള്ളംകയ്യിൽ ലാവിഷായി തുപ്പി കൈത്തലങ്ങൾ തമ്മിലുരസി മാര്‍ദ്ദവമുള്ളതാക്കി. തൂവാലകൊണ്ട് കരിങ്കല്ലിനു സമാനമായ മാര്‍ദ്ദവമില്ലാത്ത മരക്കസേരയിലെ പൊടി തട്ടിക്കളഞ്ഞു ചെറുതായി ചെരിഞ്ഞിരുന്നു. ആ ഇരിപ്പിൽ പിള്ളേച്ചൻ അപാകത കണ്ടു.

“ദേ പെണ്ണ് ചായേം കൊണ്ട് വരാറായി. നീ ചെരിഞ്ഞിരിക്കാണ്ട് നേരെയിരി ബാബ്വോ”

ബാബുട്ടന്‍ നിസ്സഹായനായി കൈ മലര്‍ത്തി. “പിള്ളേച്ചാ രണ്ട് ദെവസായിട്ട് ചന്തീമെ മൂന്നു നാല് കുരു. നല്ല വേദനേണ്ട്”

പിള്ളേച്ചൻ ആശ്വസിപ്പിച്ചു. “സാരല്ല്യാ ബാബുട്ടാ. അത് മൊഖക്കുരുവായിരിയ്ക്കും”

സാന്ത്വനവചനം കേട്ടു ബാബുട്ടൻ ഞെട്ടി. മുഖം തപ്പിനോക്കി.

ചായപ്പാത്രം കയ്യിലേന്തി മൃദുമന്ദഹാ‍സം തൂകി മന്ദം അടുത്തുവന്ന കൃഷ്ണന്റെ മകളെ ബാബുട്ടൻ കണ്ണിമയനക്കാതെ നോക്കി. കല്യാണവീട്ടിൽ കണ്ട അതേഭാവം. അതേതാളം. ബാബുട്ടന്റെ നിയന്ത്രണം പോയി. വലതുകണ്ണിറുക്കി ഒരു മാരണസൈറ്റ് അടിച്ചു. പിന്നെ ‘നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ മതി’ എന്നു ദ്യോതിപ്പിക്കും വിധം നാവു പുറത്തേക്കുനീട്ടി മധ്യഭാഗം പല്ലുകൊണ്ടു പതുക്കെ കടിച്ചു. ഈവിധ തിരക്കുകള്‍ക്കിടയിൽ പ്ലേറ്റിൽ കായഉപ്പേരി അധികം കാണാത്തതിനാൽ പിള്ളേച്ചൻ മുറുമുറുത്തതൊന്നും ബാബുട്ടന്‍ കേട്ടില്ല.

ചായകുടി കഴിഞ്ഞു അവസാന കടമ്പയായ പരസ്പര സംഭാഷണത്തിനായി ബാബുട്ടൻ മാനസികമായി തയ്യാറെടുത്തു. മന്ദമാരുതൻ ആവോളം വീശുന്ന തെക്കിനിയിലേക്കു ചെന്നപ്പോൾ അവിടെ മൃദുമന്ദഹാസം തൂകിനില്‍ക്കുന്ന സിന്ധുവിന്റെ ചുണ്ടിൽ ഈരടികളുടെ തിരയിളകൽ.

“കളരിവിളക്ക് തെളിഞ്ഞതാണോ…”
“കൊന്നമരം പൂത്തുലഞ്ഞതാണോ…”

തന്റെയടുത്തേക്കു സാവധാനം നടന്നുവരുന്ന ബാബുട്ടനെ സിന്ധു കാതരമായി നോക്കി. ആ നോട്ടമേറ്റു ബാബുട്ടന്റെ മുലക്കണ്ണിനു ചുറ്റുമുള്ള അഞ്ചാറു രോമങ്ങൾ കുളിരുകോരി, ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചു ലംബമായി എഴുന്നുനിന്നു. ഒരുനിമിഷം ശാസ്താവിനെ ധ്യാനിച്ചു പിള്ളേച്ചന്‍ പഠിപ്പിച്ച ആദ്യ ചോദ്യം ബാബുട്ടൻ ചെറിയ വിക്കലോടെ തൊടുത്തുവിട്ടു.

“സിന്ധു എവിട്യാ പ… പഠിച്ചെ?”

കിളിമൊഴിയിലായിരുന്നു മറുപടി. “ചാലക്കുടി പനമ്പിള്ളി കോളേജിലാ. ഡിഗ്രി വരെ. ബാബുച്ചേട്ടന്‍ എത്രവരെ പഠിച്ചു?”

ഹൌ!. വിവര്‍ണമായ മുഖം ടവ്വല്‍കൊണ്ടു തുടക്കുമ്പോൾ ബാബുട്ടന്റെ തലയിൽ തലേന്നു മര്യാദാമുക്കിലിരിക്കുമ്പോൾ പിള്ളേച്ചൻ പറഞ്ഞുകൊടുത്ത മഹദ് വചനങ്ങളിലൊന്നു മുഴങ്ങി.

“ബാബ്വോ. അവള് നിന്റെ പഠിത്തക്കാര്യങ്ങള് എന്തെങ്കിലും ചോദിക്കാണെങ്കി അത് കേട്ടില്ലാന്ന ഭാവത്തീ നീ പെട്ടെന്നന്നെ അടുത്തചോദ്യം ചോദിക്കണം. അല്ലെങ്കി ഈ കല്യാണം നടക്കില്ല”

ബാബുട്ടന്‍ ഉടനെ അടുത്ത ചോദ്യത്തിലേക്കു കടന്നു. “സിന്ധു നന്നായിട്ട് കുക്ക് ചെയ്യോ?”

സിന്ധു ആവേശഭരിതായി. “എനിക്ക് കഞ്ഞി വയ്ക്കാനറിയാം”

“പിന്നെ”

“പിന്നെ ചമ്മന്തി”

“പിന്നെ?”

“പിന്നൊന്നൂല്ല്യ. കഞ്ഞീം ചമ്മന്തീം മാത്രം“

അവസാന വാചകത്തിൽ ബാബുട്ടൻ നടുങ്ങി. കണ്ണുകൾ നീറിപ്പുകഞ്ഞു. പക്ഷേ മനസ്സിൽ ഉടലെടുത്ത സര്‍വ്വവികാരങ്ങളും ഒളിപ്പിച്ചു അവസാനം ഒരു നമ്പറങ്ങ് കാച്ചി.

“ഉം ഗുഡ്. വെരി ഗുഡ്”

ബാബുട്ടൻ അതു പറഞ്ഞതും അപ്രതീക്ഷിതമായതെന്തോ കേട്ടപോലെ കൃഷ്ണന്റെ മകൾ ബാബുട്ടനു നേരെ ചൂടുള്ള ഒരു കടാക്ഷമെറിഞ്ഞു.

“അയ്യോ ഇംഗ്ലീഷ്! ബാബുച്ചേട്ടന് ഇംഗ്ലീഷറിയോ?”

ഇത്രപെട്ടെന്നു ഇത്രയും കനത്ത പ്രതികരണം പ്രതീക്ഷിക്കാതിരുന്ന ബാബുട്ടൻ പിന്നോട്ടുമലച്ച് രണ്ടാമത്തെ മുറി ഇംഗ്ലിഷും പൊട്ടിച്ചു.

“വൈ നോട്ട്“

കൃഷ്ണന്റെ മകൾ ആയുധംവച്ചു കീഴടങ്ങി.

പെണ്ണുകാണലിന്റെ തലേദിവസം പിള്ളേച്ചനാണ് ബാബുട്ടനോടു പെണ്ണുകാണൽ പരിപാടിയിൽ ഇംഗ്ലീഷ് ഭാഷക്കുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നത്. കാര്യം കേട്ടപ്പോൾ ബാബുട്ടൻ ത്രില്ലടിച്ചു.

“പിള്ളേച്ചൻ ഏതെങ്കിലും പെണ്ണ്കാണലിന് ഇംഗ്ലീഷ് പറഞ്ഞണ്ടാ?”

“ഉണ്ടോന്നാ! ഹഹഹ. എന്റെ ബാബുട്ടാ ഇംഗ്ലീഷ് പറയാത്ത ഒരൊറ്റ പെണ്ണുകാണലും ഞാനിന്നേ വരെ നടത്തീട്ടില്ല. ഇംഗ്ലീഷിലാറാടിയ ഇരുപത്തിമൂന്ന് പെണ്ണുകാണലുകൾ! പക്ഷേ ഒരുകൊല്ലം മുമ്പ് ആ പരിപാടി ഞാൻ നിര്‍ത്തി”

“അതെന്തേ?” ബാബുട്ടൻ ആകാംക്ഷാഭരിതനായി.

“കഴിഞ്ഞ ഇടവപ്പാതിക്കാ ഞാൻ എരയാംകുടീലെ സുഭദ്രേനെ പെണ്ണുകാണാൻ പോയെ. പഴയ തറവാട്. പണ്ടേ പ്രതാപികളാ. തൊഴുത്തില് പത്തിരുപത് ജഴ്സിപ്പശൂം പഴയൊരു കോണ്ടസ കാറുംണ്ട്. അപ്പോ നമ്മളും അതിന്റെ സ്റ്റാറ്റസൊക്കെവെച്ച് സംസാരിക്കണ്ടേന്ന് കരുതി ഞാനൊന്നും ആലോചിക്കാണ്ട് സുഭദ്രേടട്ത്ത് തൊടക്കത്തീ തന്നെ ഇംഗ്ലീഷങ്ങ്ട് പൊട്ടിച്ചു“

“ഈ പിള്ളേച്ചന്റൊരു ബുദ്ധി”

ബാബുട്ടന്റെ ആ പ്രശംസ നിഷേധാര്‍ഥത്തിലുള്ള തലയാട്ടലോടെ പിള്ളേച്ചൻ തള്ളിക്കളഞ്ഞു.

“സത്യത്തീ ഞാനൊരു നമ്പറിട്ട് നോക്ക്യതാ. സുഭദ്രക്കു ഇംഗ്ലീഷ് വശാണോന്ന് അറിയാൻ ഒരു പൊടിക്കൈ പ്രയോഗം. പക്ഷേ കഷ്ടകാലത്തിന് അവൾ ഊട്ടീലെ ഇംഗ്ലീഷ്മീഡിയത്തീ പഠിച്ചതാന്ന് ഊഹിക്കാൻപോലും പറ്റീല്യ”

“എന്നട്ട്..?”

“എന്നട്ടൊന്നൂല്യ. ആന കേറ്യ കരിമ്പിന്തോട്ടം പോലായി ഞാൻ. സുഭദ്ര ഒരു വെടിക്കെട്ടാ നടത്ത്യെ. അതിലൊരു ചില്ലിപ്പടക്കത്തിന്റെ റോളേ എനിക്കിണ്ടായിരുന്നൊള്ളൂ.“

എല്ലാം ഓര്‍ത്തു മിണ്ടാതിരിയ്ക്കുന്ന ബാബുട്ടനെ നോക്കി സിന്ധു വീണ്ടുമാരാഞ്ഞു.

“ബാബുച്ചേട്ടനപ്പോ ഇംഗ്ലീഷൊക്കെ നല്ല വശാണല്ലേ. സ്കൂളീപഠിച്ച് നല്ല മാര്‍ക്കൊക്കെ ഇണ്ടെങ്കി പിന്നെന്തിനാ ഈ ടിപ്പറും ഓടിച്ച് നടക്കണെ?”

ബാബുട്ടൻ വീണ്ടും നടുങ്ങി. സ്കൂളോ? പരീക്ഷയോ? എന്റെ ഭഗവതീ!‍.
പാഠപുസ്തകങ്ങൾ അലര്‍ജിയായിരുന്ന ഒരു ബാല്യം. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സരോജിനി ടീച്ചറുടെ ‘പ്രെസന്റ് ടെന്‍സിൽ ഒരു വാചകം പറയൂ ബാബൂ‘ എന്ന സ്വരം ഇന്നുമൊരു ഭീതിദമായ ഓര്‍മയാണ്.

“എനിയ്ക്കീ വണ്ടികളെന്ന് വെച്ചാ ജീവനാ സിന്ധ്വോ. അതോണ്ടാ അധികം പഠിത്തോന്നും വേണ്ടാന്നുവെച്ച് സനീഷ് ഡ്രൈവിങ് സ്കൂളീന്നു ഹെവി ലൈസൻസെടുത്തെ“

ഒരു നിമിഷത്തിനു ശേഷം കൂട്ടിച്ചേര്‍ത്തു. “സിന്ധൂന് എന്നോടെന്തെങ്കിലും ചോദിക്കാണ്ടെങ്കി ആവാം”

കണ്ണിമകൾ പടപടാന്നനെ തുറന്നടച്ചു സിന്ധു ബാബുട്ടനെ ഒളികണ്ണിട്ടു നോക്കി. എന്തൊരു നല്ല സ്വഭാവം. എന്തൊരു പ്രതിപക്ഷ ബഹുമാനം. ചോദിക്കാൻ അനുവാദം കിട്ടിയതും മനസ്സിലെ ആകുലതകൾ വലിച്ചുവാരി പുറത്തിട്ടു.

“ബാബുച്ചേട്ടന്‍ കള്ള് കുടിക്ക്വോ?“

ബാബുട്ടന്റെ മനസ്സ് സന്തോഷംകൊണ്ടു വീര്‍പ്പുമുട്ടി. പ്രതീക്ഷിച്ച ചോദ്യം.

“ആര് ഞാനാ… കള്ളാ! ഹഹഹ. എന്റെ സിന്ധ്വോ, ദേ ഇന്ന്‌വരെ ഒര് തുള്ളി കഴിച്ചട്ടില്ല“

സിന്ധുവിന്റെ മുഖം അവിശ്വസനീയതയാൽ വിവര്‍ണമായി. “ബിയറോ”

അത് സോഫ്റ്റ് സാധനല്ലേ സിന്ധ്വോ. ഡെയിലി അടിക്കാറ്ണ്ട്‘ എന്നു പറയാനാഞ്ഞ ബാബുട്ടനു പക്ഷേ കാര്‍ന്നോന്മാരുടെ അനുഗ്രഹത്താൽ പെട്ടെന്നു സ്ഥലകാലബോധം വന്നു. പിന്നെ താമസിച്ചില്ല. അസഹ്യമായതെന്തോ കേട്ട പോലെ രണ്ടു കാതുംപൊത്തി.

“മദ്യം തൊട്ട്നോക്കണ പ്രശ്നല്ല്യാ സിന്ധ്വോ. വേറെന്ത് വേണോങ്കിലും പറഞ്ഞോ”

സിന്ധു ഉറപ്പിക്കാനായി ചോദിച്ചു.

“സത്യാ…”

‘ഓ അവൾ വീണു‘ എന്ന ഗൂഢസന്തോഷത്തോടെ ബാബുട്ടൻ അതെയെന്ന അര്‍ത്ഥത്തിൽ ആഞ്ഞു തലയാട്ടി. “ഇന്നേവരെ ആരോടും നൊണ പറയാത്ത ആളാ ഞാൻ. അതോണ്ട് സിന്ധു ഇങ്ങ്നൊന്നും പറേര്ത്”

“എന്നാ ബാബുച്ചേട്ടൻ കുടിച്ചട്ടില്ലാന്ന് വീട്ടുകാരെപ്പിടിച്ച് സത്യം ചെയ്യോ“

സംഗതികൾ അത്രയും പോകുമെന്നു ബാബുട്ടൻ പ്രതീക്ഷിച്ചിരുന്നില്ല. അമ്മ, ചേട്ടന്മാർ എല്ലാം ജീവനാണ്. പക്ഷേ പെട്ടെന്നു തോന്നിയ നമ്പറനുസരിച്ചു അകന്ന ബന്ധത്തിൽ ഉടക്കിലുള്ള ഒരാളെപ്പിടിച്ചു ബാബുട്ടൻ വെള്ളമടിച്ചിട്ടില്ലെന്നു സത്യം ചെയ്തു. പിന്നെ എന്തു ചെയ്യണമെന്നു ഒരുനിമിഷം ശങ്കിച്ചശേഷം ഫുള്‍കൈയ്യൻ ഷര്‍ട്ട് കൈമുട്ടിനു മുകളിലേക്കു തെറുത്തുകയറ്റി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ അഞ്ചരക്കിലോയുടെ മസിൽ സിന്ധു കാണത്തക്ക വിധം പരമാവധി മുഴപ്പിച്ച് അലസമായി കൈകെട്ടി നിന്നു. സൂത്രത്തിൽ ഓട്ടക്കണ്ണിട്ടു നോക്കി. മസിലിനെ സിന്ധു കണ്ണിമപോലും അനക്കാതെ ആദരവോടെ നോക്കുന്നതു കണ്ടതും ബാബുട്ടൻ ഒന്നുകൂടി ശ്വാസം ഉള്ളിലേക്കു ആഞ്ഞുവലിച്ചു കൈപ്പത്തിയുടെ പുറംഭാഗം കൊണ്ട് നന്നായി താങ്ങുകൊടുത്ത് മസിൽ വീണ്ടും വീര്‍പ്പിച്ചു.

“ബാബുച്ചേട്ടന്‍ ഒരു മസില്‍മാനാണല്ലോ“

ഉള്ളിലേക്കു വലിച്ച ശ്വാസമൊക്കെ നിയന്ത്രിതമായി പുറത്തുവിട്ടു ബാബുട്ടൻ പഴയ പടിയായി.

“ഞാൻ മിസ്റ്റർ കക്കാട് ആയിരുന്നു. സത്യത്തീ ഇതൊന്ന്വല്ലായിരുന്നു എന്റെ ബോഡി. പണ്ട് അഞ്ചുപേര് പിടിച്ചാ കിട്ടില്ലാരുന്നു എന്നെ. ഇപ്പോ വ്യായാമം നിര്‍ത്ത്യ കാരണം ഇത്തിരി മെലിഞ്ഞു“

“ആട്ടെ. സിന്ധൂന് ഇന്യെന്തെങ്കിലും ചോദിക്കാന്ണ്ടാ“

ചെറുതല്ലാത്ത നെടുവീര്‍പ്പിട്ടു കൃഷ്ണന്റെ മകൾ ഒരു കാര്യംകൂടി അന്വേഷിച്ചു. “ബാബുച്ചേട്ടന്റെ കൂടെ വന്നേക്കണത് ആരാ? ആ വെളുത്ത് കൊലുന്നനേള്ള ചേട്ടൻ”

ബാബുട്ടന്റെ മനസ്സിൽ അപായസൂചന ഉണർന്നു. സിന്ധുവിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അവിടെ വല്ലാത്ത ഭാവമാറ്റം. പിള്ളേച്ചൻ നിസാരക്കാരനല്ല. ഒരു ഒന്നൊന്നര മുതലാണ്. നാവുകൊണ്ട് ആരേയും വളക്കും‍. കയ്യിലാണെങ്കിൽ കാശുമുണ്ട്. കല്യാണം ഇതുവരെ ആയിട്ടുമില്ല. ചിന്തകൾ ഇത്രയുമെത്തിയപ്പോൾ ബാബുട്ടന്റെ മനസ്സിൽ സംശയങ്ങളുടെ പെരുമഴ തുടങ്ങി. പെണ്ണുകാണലിനു തന്റെകൂടെ വരാന്‍ തന്റെ നിര്‍ബന്ധത്തേക്കേളുപരിയായി പിള്ളേച്ചനു വേറെയും ലക്ഷ്യങ്ങളില്ലായിരുന്നോ? എന്തുകൊണ്ട് പിള്ളേച്ചന്‍ ഒമാനിലെ അളിയൻ കൊടുത്തുവിട്ട അത്തർ താനൊരു തുള്ളി ചോദിച്ചിട്ടും തരാതെ സ്വന്തം ദേഹത്തുമാത്രം പൂശി പെണ്ണുകാണലിനു ഒരുങ്ങിയത്? പിള്ളേച്ചന്റെ തലമുടിയിലെയും ചെവിയിലേയും ചെമ്പിച്ച കുറച്ചുരോമങ്ങൾ പെണ്ണുകാണലിന്റെ തലേന്നു ഡൈ ചെയ്തു കറുപ്പിച്ചതെന്തിന്?. ഇതുപോലെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. അവക്കൊടുവിൽ ബാബുട്ടൻ സിന്ധുവിന്റെ അന്വേഷണത്തിനു മറുപടി പറഞ്ഞു.

“ഓ അവനാ. അത് ഞാന്‍ വന്ന ട്രാൿസിന്റെ ഡ്രൈവറല്ലേ. എന്ന്‌വെച്ചാ പുള്ളീടെ വണ്ടിയൊന്ന്വല്ലാട്ടാ. ഇത് ഞാനും എന്റെ കൂട്ടാരനും കാശ് ഷെയറിട്ട് വാങ്ങീതാ”

“ബാബുച്ചേട്ടാ. അപ്പോ ആ ചേട്ടന് നല്ല പണിയൊന്നൂല്യേ. പാവം.”

സഹതാപതരംഗം ആഞ്ഞടിക്കുമോയെന്നു പേടിച്ചു ബാബുട്ടൻ അടുത്ത നമ്പറിട്ടു.

“ഏയ്. എടക്ക് ഞാനെന്റെ ടിപ്പറീ കൊണ്ടോവാറ്‌ണ്ട്. വല്ല അഞ്ചോ പത്തോ കൊടുക്കും. അത്രന്നെ”

ബാബുട്ടൻ പറഞ്ഞു നാവെടുത്തില്ല അപ്പോഴേക്കും പിന്നിൽ‌നിന്നു ശബ്ദം. “എന്താത്. ഇത് വരെ പഞ്ചാരടിച്ച് കഴിഞ്ഞില്ലേ ബാബ്വോ?”

പിള്ളേച്ചൻ!‍.

ഒരുവശത്തു നാണംകുണുങ്ങി നില്‍ക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ അദ്ദേഹം പ്രത്യേക ഭാവത്തിൽ ചിരിച്ചു. ബാബുട്ടനെ പാടെ അവഗണിച്ചു ചോദ്യമെറിഞ്ഞു.

“എവിട്യാ പഠിച്ചെ സിന്ധൂ?”

ചോദിച്ചതു സിന്ധുവിനോടാണെങ്കിലും മറുപടി പറഞ്ഞതു ബാബുട്ടനാണ്. “പനമ്പിള്ളീലാ പിള്ളേച്ചാ. ബാക്ക്യൊക്കെ ഞാൻ പോവുമ്പോ പറയാം”

പെണ്ണുകാണൽ കഴിഞ്ഞു തിരിച്ചുപോകാൻ നേരം ബാബുട്ടനു വല്ലാത്ത വിഷമമായി. എന്തോ വിലപ്പെട്ട ഒന്ന് കൈമോശം വന്നപോലെ. ഇപ്പോൾ എല്ലാം ഒകെ ആണെങ്കിലും ഭാവിയിൽ സിന്ധുവിനു മനസാന്തരം വന്നാലോ എന്ന ചിന്തയിൽ ബാബുട്ടൻ വിവശനായി. ഒടുക്കം യാത്ര പറയാന്‍ നേരം ബാബുട്ടൻ വികാരവിക്ഷുബ്ദനായി പോട്ടക്കാരോടു കട്ടായം പറഞ്ഞു.

“സിന്ധ്വോ. നിയ്യ് എന്നെക്കെട്ടീല്ലെങ്കി ഞാൻ നാഷണൽ ഹൈവേലെ വെളക്കുകാലില് പ്ലാസ്റ്റിക് കയറീ തൂങ്ങിച്ചാവും“

ബാബുട്ടന്റെ ഉഗ്രശപഥം. പുതുത്തിങ്കൽ കുടുംബക്കാരൊക്കെ നടുങ്ങി. പറമ്പിൽ ‍അതുവരെ ശാന്തമായി ചിക്കിച്ചികഞ്ഞ് നടക്കുകയായിരുന്ന പൂവൻ‌കോഴി പൊടുന്നനെ ഉച്ചത്തിൽ കൊക്കിക്കരഞ്ഞു. പക്ഷേ വക്കീൽ കാശൊഴിച്ചു ബാക്കി എന്തുപോയാലും കുലുങ്ങാത്ത പിള്ളേച്ചൻ മാത്രം കൂളായി ചിരിച്ചു. ബാബുട്ടനെ നമക്കറിയരുതോ?

കാലങ്ങൾ, വര്‍ഷങ്ങൾ പിന്നേയും കടന്നു പോയി. കക്കാടിലെ പുല്ലാനിത്തോട്ടിലൂടെ ഒരുപാട് തവണ മലവെള്ളം കയറിയിറങ്ങി. പോട്ട പുതുത്തിങ്കൽ കൃഷ്ണന്റെ മകൾ സിന്ധു ഇന്നു കക്കാട് കുഴുപ്പിള്ളിവീട്ടിൽ ബാബുവിന്റെ സഹധര്‍മ്മിണിയും രണ്ട് ആണ്‍കൊച്ചുങ്ങളുടെ മാതാവുമാണ്. സ്വസ്ഥം. സുഖം.Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

47 replies

 1. <>ചായ കുടിച്ച് കഴിഞ്ഞ് അവസാന കടമ്പയായ പരസ്പര സംഭാഷണത്തിനായി ബാബുട്ടന് മാനസികമായി തയ്യാറെടുത്തു. മന്ദമാരുതന് ആവോളം വീശുന്ന തെക്കിനിയിലേയ്ക്ക് ചെന്നപ്പോ അവിടെ മൃദുമന്ദഹാസം തൂകി നില്‍ക്കുന്ന സിന്ധുവിന്റെ ചുണ്ടില് ഈരടികളുടെ തിരയിളകല്…“കളരിവിളക്ക് തെളിഞ്ഞതാണോ..?”“കൊന്നമരം പൂത്തുലഞ്ഞതാണോ..?”<>ബാബുട്ടന്റെ പെണ്ണ്കാണല്‍..!രണ്ടാ‍മത്തേതും അവസാനത്തേതുമായ ഭാഗം.വായിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 2. ചാത്തനേറ്: ഠേ……..എന്റമ്മോ എന്തൊക്കെ നമ്പറുകളാ!!!!!

  Like

 3. ശരിക്കും ചിരിപ്പിച്ചു മാഷെ… ബാബുട്ടന്റെയും പിള്ളേച്ചന്റെയും ആ ഒരു ‘combination‘ നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. കക്കാടിന്റെ കൂടുതല്‍ പുരാവൃത്തങ്ങള്‍ക്കായി കാതോര്‍ക്കുന്നു.

  Like

 4. “ഓഹ്ഹ്. സാരല്ല്യാ ബാബുട്ടാ. അത് മൊഖക്കുരുവായിരിയ്ക്കും.” ചന്തീമ്മേ മൊഖക്കുരു!! 🙂“ഉം. ഗുഡ്. വെരി ഗുഡ്..!”തലയറഞ്ഞു ചിരിച്ച കുറെ വരികള്‍ കൊള്ളാം എന്നല്ല ബെസ്റ്റ്!

  Like

 5. ഉപാസനേ, ഗുഡ്.🙂

  Like

 6. ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുകനിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക < HREF="http://www.keralitejunction.com" REL="nofollow">http://www.keralitejunction.com<>ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം < HREF="http://www.keralitejunction.com" REL="nofollow">http://www.keralitejunction.com<>

  Like

 7. വളരെ നന്നായിട്ടുണ്ട്‌….നന്നായി രസിച്ചു വായിച്ചു…ആശംസകള്‍…..

  Like

 8. ഇതും വായിച്ചു. ചന്തീമെ വന്ന മൊഖക്കുരു .. ഹത്‌. ഭയങ്കര കുരുവായി . ചിരിപ്പിച്ചു. 🙂

  Like

 9. പെണ്ണുകാണല്‍ ഇഷ്ടായി…

  Like

 10. മുഴുവന്‍ വായിച്ചിട്ട് കമന്റാന്‍ കാത്തിരിക്കുകയായിരുന്നു. ആരൊക്കെ എന്തരൊക്കെ പറഞ്ഞാലും എനിക്കിഷ്ടായി.ആശംസകള്‍ സസ്നേഹം രസികന്‍

  Like

 11. “ആ നോട്ടമേറ്റ് ബാബുട്ടന്റെ സാമാന്യം വലുപ്പമുള്ള മുലക്കണ്ണിന് ചുറ്റുമുള്ള അഞ്ചാറ് രോമങ്ങള് കുളിര് കോരി, ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് ലംബമായി എഴുന്ന് നിന്നു.“എന്താണ്ടാ സുനീ….നല്ല അലക്ക് കേട്ടാ..ഓടോ: ബാബൂട്ടന് ഒരു പാക്കറ്റ് ഫെയര്‍ & ലവ്‌ലി പാര്‍സല്‍ അയക്കട്ടെ..ആ കുരൂന്..;)

  Like

 12. ഉപാസന ജീ..പ്രയോഗങ്ങളൊന്നും മുന്‍പ് കേള്‍ക്കാത്തതും രസകരമായതും.എന്നാലും എന്റെ ബാബ്വേ..** ഇത്തരം പുരാവൃത്തങ്ങള്‍ വായിക്കുന്ന കൂട്ടുകാര്‍ സുനിലിനെ കാണുമ്പോള്‍ / വായിക്കുമ്പോള്‍ എന്താണ് അഭിപ്രായം പറയാറ്? വിരോധമില്ലെങ്കില്‍ പറയുക

  Like

 13. കുഞ്ഞന് : ആരുമറിയാത്ത എന്റെ സങ്കടത്തെപ്പറ്റിയാണ് കുഞ്ഞന്‍ ചോദിച്ചത്. അത് കൊണ്ട് ഇതാ ഒരു പെട്ടെന്നുള്ള മറുപടി.എന്റെ സുഹൃത്തുക്കളില്‍ ഒരു നല്ല ശതമാനം എന്റെ ബ്ലോഗുകള്‍ വായിക്കാറില്ല..! റൂം മേറ്റ്സ് നാല് പേരുണ്ട്. ഇവരില്‍ രാജുമോന്‍ ഒഴികെ മറ്റ് രണ്ട് പേരും വായന (എന്തെങ്കിലും പുസ്തകം) താല്പര്യമുള്ളവരല്ല.പലര്‍ക്കും അറിയാം ഞാന്‍ ബ്ലോഗിങ്ങ് ചെയ്യുന്നുണ്ടെന്ന്. പക്ഷേ അവര്‍ വായിക്കുന്നുണ്ടെങ്കില്‍ അതിന്റെ റെസ്പോണ്‍സ് എന്നെ അറിയിക്കാറില്ല. പിന്നെ ഞാന്‍ എങ്ങിനെയാണ് അറിയുക അവന്‍ എന്റെ റീഡേര്‍സ് ആണെന്ന്..?വായിക്കുന്ന പലരും അഭിപ്രായം അറിയിക്കാറില്ല, കമന്റില്ലെങ്കി പോട്ടെ, മെയിലെങ്കിലും… 😦എന്റെ ക്ലാസ്സ് മേറ്റും ഒരു ബ്ലോഗറുമായ ഹരീഷ് എന്ന “കൂട്ടുകാരന്‍” പോലും പലപ്പോഴും പോസ്റ്റ് നോക്കാറില്ല, പിന്നെ മറ്റുള്ളവരീനിയ്ക്ക് കുറ്റപ്പെടുത്താന്‍ പറ്റുമോ..? (അവനെ എന്റെ കയ്യീ കിട്ട്യാ ഞാനടിയ്ക്കും. 🙂 ഒരു മാസം ഡെല്‍ഹീല് ഒരുമിച്ച് താമസിച്ചതാന്നൊന്നും ഞാന്‍ നോക്കില്ല 🙂കക്കാട് നിന്ന് ഗള്‍ഫില്‍ ജോലി ചെയ്യുന്ന പത്ത് മുപ്പത് പേരുണ്ട്. (“ഇളയത് ദി ലീഡര്‍“ എന്ന പോസ്റ്റിലെ ‘മഹേഷ്’ എന്നെ മെയില്‍ അയച്ചു പറഞ്ഞു “നന്നായി എഴുതിയിട്ടുണ്ടെന്ന്. ശ്രീ പറഞ്ഞാണ് അവന്‍ അറിഞ്ഞത്. ഐ ഗസ്) അതേ സമയം എന്നെ അല്‍ഭുതപ്പെടുത്തിയ ചില റെഗുലര്‍ റീ‍ീഡേശ്സും ഉണ്ട്. കുറച്ച് നാളായി ഞാന്‍ ട്രാക്ക് കൌണ്ടര്‍ വഴ്ഹി ശ്രദ്ധിച്ചിരുന്നു തിരുപ്പൂരില്‍ നിന്ന് ഒരാള്‍ എന്റെ ബ്ലോഗ് വായിക്കുന്നത്. പക്ഷേ ഒരു ഊഹവുമില്ലായിരുന്നു ആരാണ് എന്നതില്‍.ഒരു മാസം ഞാന്‍ അറിഞ്നു അത് ജീവരാജ്, (അവനെപ്പറ്റി ഞാന്‍ എഴുതുന്നുണ്ട് ഒരു തുമ്പിക്കഥ) എന്ന എന്റെ പോളീടെക്നിക് സുഹൃത്ത് ആണെന്ന്. അവന്‍ വായനയുമായി ബന്ധമൊന്നുമില്ലാത്റ്റ ഒരാളാന്ന ഞാന്‍ കരുതിയെ. 🙂കേട്ടപ്പോ സന്തോഷം തോന്നി.പിന്നെ ഭായി എന്ന സിക്സണ്‍, രവിശങ്കര്‍, സജീഷ് ഒക്കെ എനിയ്ക്ക് നല്ല സപ്പോര്‍ട്ട് ആണ്.പിന്നെ നാട്ടുകാരുടെ കാര്യം.ചിലര്‍ക്ക് അറീയാം ഞാന്‍ എഴുതാറുണ്ടെന്ന്.നവിച്ചേട്ടന്‍ (മാക്രി), പിള്ളേച്ചന്‍, പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനത്തിന്റെ പുരുഷുച്ചേറ്റന്‍ (എന്റമ്മോ, എന്നെ തല്ലിയില്ലാ..!!! ഹഹഹഹ്)ഞാനും ശ്രീയും പഠിച്ച സ്കൂളിലെ മനോജ് സാര്‍ (ഇളയത് എന്ന പോസ്റ്റ്) വയിച്ചു. നന്നായെന്ന് പറഞ്ഞു. ഇങ്ങിനെയാണ് എന്റെ സപ്പോര്‍ട്ടേഴ്സ്. ഒരിക്കലെല്ലാവരും അറീയും. മര്യാദാമുകിലെ മതിലിലിരുന്ന് ഈ പോസ്റ്റുകളുടെ പ്രിന്റഡ് കോപ്പി ഞാന്‍ എല്ലാവര്‍ക്കും വായിക്കാന്‍ കൊടുക്കും. എന്റെ സ്വപ്നമാണത്..!നന്ദി ഭായ്🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 14. അങ്ങിനെ രണ്ട് ഭാഗം കൊണ്ട് ബബുവേട്ടന്റെ കാര്യത്തിലൊരു തീരുമാനമായി. പെണ്ണ് കാണാന്‍ പോവുമ്പോ പരമാവധി ചുള്ളന്മാരെ ഒഴിവാക്കി സീ സീ അടഞ്ഞ് തീരാറായ സിറ്റിസണ്‍സിനെ കൂടെ കൂട്ടുന്നതായിരിക്കും നല്ലത് ലേ? കോമ്പറ്റീഷനാണല്ലോ കര്‍ത്താവേ സകല ഫീല്‍ഡിലും….

  Like

 15. തോം‌സൂട്ടീ‍ീ (Tomkid) : ഞാന്‍ കുഞ്ഞനോട് പറഞ്ഞ് നാവെടുത്തില്ല അപ്പോഴേയ്ക്കും..! എല്ലാവരും കണ്ടല്ലോ എന്റെ ബ്ലോഗ് പതിവായി വായിക്കുന്ന ഒരുവന്‍ ഇവിടെ (എവിടേയ്യും) ആദ്യമായി ഒരഭിപ്രായം പറഞ്ഞിരിയ്ക്കുന്നു..!!!തോമാസൂട്ടിയ്ക്ക് ഒരു സല്യൂട്ട്.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 16. പെണ്ണു കാണാന്‍ പോകുന്ന അവിഹാഹിതരുടെ ശ്രദ്ധയ്ക്ക് കൂടേ സുമുഖരേയും സുന്ദരമാരേയും കൊണ്ട് പോവുന്നത് ഒഴിവാക്കുക.

  Like

 17. ഹൂ ഈസ് കുഞ്ഞന്‍? വാട്ട് ആര്‍ യൂ ടോക്കിങ്ങ്? ഇത് ആദ്യത്തെ അഭിപ്രായം എഴുതലല്ല. നേരത്തെ തന്നെ കമന്റ് ഇടണം എന്നുണ്ടായിരുന്നു. അപ്പൊ രാഹുവിന്റെ അപഹാരം. ഇപ്പൊഴാ ടൈം ക്ലിയറായതേ.തിരിച്ചങ്ങോട്ടും ഒരു വമ്പന്‍ സല്യൂട്ട്.

  Like

 18. തോം‌സൂട്ടി : ഈ പോസ്റ്റില്‍ കുഞ്ഞന്‍ ഇട്ടിരിയ്ക്കുന്ന കമന്റ് നോക്കൂ. അതിന് ഞാന്‍ കൊടുത്തിരിയ്ക്കുന്ന മറൂപടിയും.മുമ്പേ ഇടണമെന്നുണ്ടായിരുന്ന കമന്റുകള്‍ ഇപ്പോ ഇട്ടാലും മതിയേ 😉 (വേണ്ടണ്ണാ വിട്ട് കള. ഞാന്‍ ശുമ്മാ ശൊന്നതാക്കം.) തുടക്കത്തിലേ ഇംഗ്ലീഷ് എന്നെ ഭയപ്പെടുത്തി..!എന്തൊരു ഫ്ലുവന്‍സി. അന്തൊരു ആക്സന്റ്…തോംസൂട്ടി പെണ്ണ്കാണല്‍ ഒറപ്പായും പാസാവും ട്ടാ.🙂 എന്നും സ്നേഹത്തോടെ ഉപാസന

  Like

 19. പതിവുപോലെ സുന്ദരം. ക്ലൈമാക്സില്‍ ഞാനെന്തെക്കെയോ പ്രതീക്ഷിച്ചു. ഇതുപോലെ സുഖ ശുഭപര്യവസായി എന്നല്ല കരുതിയത്. എന്നുകരുതി എഴുത്ത് മോശമായെന്നുമല്ല. സുന്ദരമായും, സുഖമായും രസത്തോടും വായിക്കാനാവുന്നു. ആ നാട്ടുഭാഷയും സുന്ദരം. ഞാന്‍ കഷ്ടപെട്ട് ഓര്‍ത്തെടുത്താണ് പല നാട്ടൂഭാഷകളും എന്റെ പോസ്റ്റില്‍ ചേര്‍ക്കുന്നത്. നാട്ടുവാസം കമ്മിയായതിനാല്‍ പലതും മറന്നുവെന്ന് ലജ്ജയോടെ പറയേണ്ടി വരുന്നു. അപ്പോ ശ്ശരി..നന്ദന്‍/നന്ദപര്‍വ്വം

  Like

 20. “ഹഹഹ്ഹഹ്. ഞാന്‍… ഞാന്‍ മിസ്റ്റര്‍ കക്കാട് ആയിരുന്നു സിന്ധ്വോ..!”കലക്കി. ഈ എഴുത്തും ശൈലിയും വളരെ ഇഷ്ടപ്പെട്ടു. കഥയിൽ അവസാനം വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചെങ്കിലും ഒരു കഥയെന്നതിലുപരി ഒരു പച്ചയായ മനുഷ്യന്റെ വിവരണം വളരെ നല്ല ഹാസ്യത്തിൽ മനസ്സിന് കൊള്ളുന്ന ഭാഷയിൽ പറഞ്ഞതിന് നന്ദി.വീണ്ടും വരാം…

  Like

 21. സംഭവം ഫ്ലാഷ്ബായ്ക്കായതുകൊണ്ട് മാത്രം ടെന്‍ഷനായില്ല, നമ്മുടെ പിള്ളേച്ചന്‍ കേറി മുട്ടിയപ്പോഴേ…സംഭവം കലക്കന്‍…

  Like

 22. നന്നായിരിക്കുന്നു

  Like

 23. സുനില്‍ ഭായി..വിശദമായ മറുകമന്റിന് നന്ദി..!

  Like

 24. Adyamayittanu najn entey ee Koottukaranu Comments idunathu…Njan orikkalum marakkilla..annu Poly techniquil ente adutha seatil irunnu ente Notes nokki ezhuthunna Suniliney…Nintey ella postum njan vayikkarundu..One more thing I read “Khasakkinte Ithihasam” after ur post abt tht..I really enjoyed that book..same for ur all posts also..Keep going well dear…All the best..

  Like

 25. അപ്പൊ,”മൊഖക്കുരു” “അവിടേം” വരും ല്ലേ..പിള്ളേച്ചന്റെ അപാര ജി.കെ.ഭാഗ്യം,സിന്ധൂനു അയാളെ കെട്ടാന്‍ തോന്നാഞ്ഞത്.പോസ്റ്റ് കലക്കി.

  Like

 26. പെണ്ണുകാണല്‍, രണ്ടു ഭാഗങ്ങളും ഒരുമിച്ചു വായിച്ചു.ചിരിച്ചു പോയി.അഭിനന്ദനങ്ങള്‍.

  Like

 27. വന്നു! കണ്ടു! സുനിലെ… ഗംഭീരം!നിന്റെ കഴിവിനു മുൻപിൽ എന്റെ നമോവാകം…കക്കാടിനെയും അവിടത്തെ അസംഖ്യം മനുഷ്യ ജന്മങ്ങളേയും തന്മയത്ത്വത്തൊടെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഭാഷക്കു നല്ല ഒഴുക്കും മിഴിവും ഉണ്ട്‌. ബാബുവിന്റെ പറയപ്പെടാത്ത കഥകൾ ഇനിയും കാണും…ശ്രീനിയും ആനന്ദ്ൻ ചേട്ടനും സുനിൽ നാണ്യൂന്ന്‌ വിളിക്കുന്ന നാണു സുരേഷും നവിയും മുഖ്യകഥാപാത്രങ്ങളും ഉപകഥാപാത്രങ്ങളും ആകുന്ന അനേകം കഥകൾ സുനിലിന്ന് ഇനിയും പറയാൻ കാണും….ഇനിയമുണ്ടല്ലോ ചരിത്രപുരുഷന്മാർ (സ്ത്രീകളും)… കക്കാട്ടിലും കല്ലുമടയിലും വാളൂരും അരിയമ്പുറത്തും പിന്നെ മറ്റ്‌ സമീപ നാട്ടൂരാജ്ജ്യങ്ങളായ കൊലയിടം, അന്നന്നാട്‌, മാംബ്ര, കൊരട്ടി, കാടുകുറ്റി, അന്നമനട എന്നീ പുണ്ണ്യപുരാണ സ്ഥലങ്ങളിലും…നമ്പൂരിയും നായരും അസംഖ്യം ചോന്മാരും അത്യദ്ദ്വാനികളായ പുലയരും ക്രിസ്ത്യാനിയും മുസ്ലീമും പറയനും വെളുത്തേടനും പെന്തക്കോസ്തുകാരുവരെ ഒത്തൊരുമയ്യൊടെ കഴിയുന്ന നാട്ടിലെ ഇനിയും കഥകൾ ഇനിയും പറയാൻ കാണും സുനിലിനു…. ഉണ്ടസുബ്രനും കാറ്റാടി തംബുരാനും ചൊവ്വയും പേങ്ങൻ പുലയനും പീച്ചി ഭാസ്കരനും ഔസെപ്പ്‌ മാപ്പിളയും സായ്‌വും പഞ്ചാരമണിയും ജന്മംകൊണ്ടും സ്വൊജീവിതംകൊണ്ടും സമ്പുഷ്ടമ്മാക്കിയ കക്കാട്‌.. ലക്ഷംവീടും എസ്‌ എൻ ഡി പി യും മര്യാദമുക്കും പരമുമാഷുടെ കട,ആഗസ്തിയുടെ കട എന്നീ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളും പരീക്കപാടവും ചെർപ്പണ്ണം തോട്ടവും പിന്നെ അനാദികാലം മുതലെ കക്കാടിനെ തല്ലിയും തഴുകിയും കൊണ്ടൊഴുകുന്ന പുഴയും….കക്കാടു ജനതയുടെ സുഖവും വിഷമങ്ങളും വികാരങ്ങളും ആശയും എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളും..മനുഷ്യനും പ്രക്രുതിയും കക്കാടിന്റേതുമാത്രമായ തന്മയത്ത്വമുള്ള ബിംബങ്ങളും അവയെ സംരക്ഷിക്കുന്ന എണ്ണമറ്റ ദൈവങ്ങളും……കഥകളും കഥാപാത്രങ്ങളും എല്ലാ നാട്ടിലും ഉണ്ട്‌…അവരെ കണ്ടെത്താനും മിഴിവോടെ അവതരിപ്പിക്കാനും ഒരു കഥാകാരൻ ഉണ്ടാവുക ഏത്‌ നാടിന്റെയും പുണ്ണ്യമാന്ന്…സുനിൽ ഞങ്ങളുടെ പുണ്ണ്യമാന്ന്…

  Like

 28. ഓരോ പോസ്റ്റും കഴിയുന്തോറും എഴുത്ത് കൂടുതല്‍ കൂടുതല്‍‌‌ നന്നാവുണ്ട്.

  Like

 29. <>ഉണ്ടസുബ്രനും കാറ്റാടി തംബുരാനും ചൊവ്വയും പേങ്ങൻ പുലയനും പീച്ചി ഭാസ്കരനും ഔസെപ്പ്‌ മാപ്പിളയും സായ്‌വും പഞ്ചാരമണിയും ജന്മംകൊണ്ടും സ്വൊജീവിതംകൊണ്ടും സമ്പുഷ്ടമ്മാക്കിയ കക്കാട്‌..<><>ലക്ഷംവീടും എസ്‌ എൻ ഡി പി യും മര്യാദമുക്കും പരമുമാഷുടെ കട,ആഗസ്തിയുടെ കട എന്നീ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളും പരീക്കപാടവും ചെർപ്പണ്ണം തോട്ടവും പിന്നെ അനാദികാലം മുതലെ കക്കാടിനെ തല്ലിയും തഴുകിയും കൊണ്ടൊഴുകുന്ന പുഴയും…<>പ്രശംസാവാക്കുകളില്‍ മിതത്വം ഒട്ടും കാണിച്ചില്ല എന്ന ഒത്തിരി പരിഭവത്തോടെ പറയട്ടെ പ്രിയപ്പെട്ട അനോണി, കക്കാട് വാസിയാണെന്ന ഒരു ഊഹമല്ലാത്ത താങ്കള്‍ ആരാണെന്ന് എനിയ്ക്ക് യാതൊരു ക്ലൂവുമില്ല..!എന്റെ നാട്ടിലെ പലരേയും പേരെടുത്ത് വിളിച്ച്, ഞാന്‍ എഴുതുന്ന, ഇനിയും പുറത്ത് വരാനിരിയ്ക്കുന്ന പുരാവൃത്തങ്ങളിലെ നായക്ന്മാരെ പേരെടുത്ത് വിളിച്ച് ചില ഗതകാലസ്മൃതികള്‍ എന്നില്‍ ഉണര്‍ത്തിയ താങ്കളോട് ഞാന്‍ കൃതജ്ഞത പറയുന്നില്ല. ആദ്യമായാണ് എന്റെ ഒരു നാട്ടുകാരന്‍ മനസ്സ് തുറന്ന് ഇങ്ങിനെ ഒരു അഭിപ്രായമെഴുതുന്നത്. പുരാവൃത്തങ്ങള്‍ ഇനിയും വായിക്കുക എന്നത് മാത്രം പറയുന്.. 🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനഓഫ് ടോപ്പിക് : ‘ആനന്ദന്‍ ചേട്ടന്റെ യൂറോകപ്പ്‘ എന്ന കഥയിലെ “ക്വാറിയില്‍ പണിയെടുക്കുന്ന അരശു” എന്ന കഥാപാത്രം കുട്ടപ്പന്‍ ചേട്ടനാണ്. നിക്ക് നെയിം ഉപയോഗിക്കാന്‍ മടിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ ഒറിജിനല്‍ പേര് എഴുതാതിരുന്നത്.

  Like

 30. അപ്പൊ ഒരു ആത്മഹത്യ ഒഴിവാക്കാനാണൊ സിന്ധു സമ്മതിച്ചത്? ബാബുട്ടന്‍ ഈ തന്ത്രം പിന്നെയും പ്രയോഗിച്ചു കാണുമോ?(ഗുണപാഠം: ഇംഗ്ലീഷ് അറിയാമ്മേലെങ്കില്‍ ആത്മഹ്ത്യാഭീഷണി മുഴക്കി രക്ഷപെടാന്‍ നോക്കുക)ഒന്നാന്തരം ക്രാഫ്റ്റ്.

  Like

 31. Kollaam….. കക്കാടിന്റെ പുരാവൃത്തങ്ങള്‍ …continue chyyum ennu prateekshikkunnu….

  Like

 32. രണ്ടാന്‍ ഭാഗം കൂടുതല്‍ നന്നായി എന്ന് തോന്നുന്നു.🙂

  Like

 33. സുനിലേ… ഗംഭീര എഴുത്ത്…. വായിച്ചു തുടങ്ങിയാല്‍ തീര്‍ന്നിട്ടേ നിര്‍ത്താന്‍ പറ്റൂ…. ഉഗ്രനായിട്ടുണ്ട്…

  Like

 34. വാളൂരാനേ,ഇങ്ങളെ ഞാന്‍ പൂശും..!മുമ്പേ തന്നെ പൂശാന്‍ തീരുമാനിച്ചു എന്നത് സത്യമാണ്. പക്ഷേ ഇപ്പോ പൂശലിന്റെ കാഠിന്യം ഒന്ന് കൂടെ കൂട്ടാന്‍ തീരുമാനിച്ചു. കാരണം താഴെ.ഞാന്‍ കരുതീത് വാളൂരാന്‍ ഇത് വായിച്ച് കഴിഞ്ഞുവെന്നും കമന്റ് ഒന്നുമില്ലാത്തത് കൊണ്ട് വെറുതെ വിട്ടു എന്നുമല്ലേ. ദിതിപ്പഴാ‍ാ വായിക്കണേ..!!!സംങ്കടംണ്ട്. 😉മാഷെ ഒരു സ്പെഷ്യല്‍ താങ്ക്സ് ട്ടാ.🙂 ഉപാസനഓഫ് : കമന്റിനൊപ്പം എഴുത്ത് ഇനിയും മെച്ചപ്പെടുത്താനുള്‍ല ടിപ്സ് തരിക. മാഷ് നല്ല വായനാശീലമുള്ള ആളാണെന്ന് എനിയ്ക്കറിയാം. അത് കൊണ്ട് തീര്‍ച്ചയയും എന്തെങ്കിലും നോട്ടീസ് ചെയ്താല്‍ പറയണം.

  Like

 35. ബാബുച്ചേട്ടനെപ്പറ്റിയുള്ള പോസ്റ്റ് വായിച്ച് കമന്റടിച്ച എല്ല്ലാവര്‍ക്കും ഉപാസന നന്ദി പറയുന്നുചാത്താ : “നമ്പറുമ്മെ ജീവിതം ജീവിതത്തില്‍ നമ്പറ്” എന്നാണ് കക്കാട്കാരുടെ പ്രമാണം, പിള്ളേച്ചന്റ് പ്രത്യേകിച്ചും. അത്യവശ്യഘട്ടങ്ങളില്‍ നമ്പര്‍ വരുന്നത് ജീവിതം തന്നെ മാറ്റി മറിക്കും ചാത്താ. സലാം. 🙂മാടായി : സന്ദര്‍ശനത്തില്‍ സന്തോഷിക്കുന്നു. പിള്ളേച്ചന്‍ ആരുടെ കൂടെ കൂടിയാലും ആ കോമ്പിനേഷന്‍ ആദ്യം കലക്കും, പിന്നെ പിള്ളേച്ചന്‍ അലക്കും. അതാണ് പുള്ളീടെ ചിട്ട. അടുത്ത പുരാവൃത്തം പത്താം തീയതിക്കടുത്ത് വരും. പേര് ഒക്കെ ഇപ്പോ രഹസ്യമണ്. 🙂സൂര്യോദയം : ആദ്യസന്ദര്‍ശനത്തിന് പ്രണാമം ചാലക്കുടിക്കാരനായ ഭായി. രണ്ട് വാചകങ്ങള്‍ക്ക് ഇതാ ഒരു ഹൃദയംഗമമായ ഒരു പുഞ്ചിരി. 🙂മാണിക്യം ചേച്ചി : പിള്ളേച്ചന്‍ ഒരു വക്കീലാ. ഇംങ്ലീഷിലൊക്കെ നല്ല പിടിയാണ്. പക്ഷേ മേപറഞ്ഞ ഡയലോഗുകള്‍ എഴുതിയപ്പോ പരമുച്ചേട്ടന്‍ ആയിരുന്നു എന്റെ മനസ്സില്‍. ബെസ്റ്റ് എന്ന പദവി സമ്മനിച്ചതില്‍ സന്തോഷം. 🙂അപ്പു ഭായ് : വായിക്കറുണ്ടെന്നറിയുന്നത് ഇത്തരം അഭിപ്രായങ്ങളിലൂടെയാണ് കേട്ടോ. സന്തോഷം ഈ അകമഴിഞ്ഞ സപ്പോര്‍ട്ടിന്. 🙂മലയാളീ : എനിയ്ക്ക് ഇത്തരം കൂട്ടുകെട്ടുകളി ഉള്‍പ്പെടാന്‍ ഇപ്പോള്‍ താല്പര്യമില്ല സാര്‍. ഉള്ളതൊക്കെ തന്നെ ധാരാളം. സമയക്കുരവുണ്ട്. അറീയിപ്പിന് നന്ദി. ഇനിയും ഇങ്ങിനൊരു കമന്റ് ഇടരുതെന്ന് അപേക്ഷ. 🙂കാര്‍വര്‍ണമേ : എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ഓടി മാറിയല്ലേ. 🙂എല്ലാവര്‍ക്കും നന്ദി. നമസ്കാരം.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 36. മയില്‍പ്പീലി : ഒത്തിരി നല്ല വാചകങ്ങള്‍ക്ക് പ്രണാമം. 🙂ബഷീര്‍ ഭായ് : ഹഹഹ്ഹ. എവിടെ ഒക്കെയാ വരിക എന്ന് ഒന്നും പറയാന്‍ പറ്റില്ല. 🙂ചാണക്യന്‍ : ആദ്യസന്ദര്‍ശനത്തിന് കൂപ്പുകൈ. ഇങ്ങള് ഇവിടത്തെ പണ്ടേയുള്ള ഗഡ്യാന്ന് ആരാണ്ട് എന്നോട് പറഞ്ഞൂല്ലോ. 🙂രസികന്‍ : അതെ മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും സത്യസന്ധമായി കമന്റ് ഇടണം. രസികനും അങ്ങിനെ ചെയ്തതില്‍ സന്തോഷം. 🙂പിരിക്കുട്ടി : പിന്നേം എഴുതിപ്പോയി പെങ്ങളെ. :-)(പ്രയാസി : ഞാന്‍ അലക്കാന്‍ തുടങ്ങീട്ട് കുറേ നാളായി പ്രയാസി. വീട് വിട്ട് തിരുവനന്തപുരത്ത് ഒരു വര്‍ഷം ജോലി ചെയ്തപ്പോഴാണ് ആദ്യമായി സ്വന്തമായി അലക്ക് തുടങ്ങീത്. 501 ബാര്‍ സോപ്പ് ഉപയോഗിച്ച്..! ഇപ്പൊഴും ഞാന്‍ തന്നെയാണ് എന്റെ ഡ്രസ്സുകള്‍ അലക്കുന്നത്. പക്ഷേ ഇപ്പോ കമ്പം റിന്‍ സുപ്രീമിനോടാണ്.പിന്നെ ഫെയര്‍ ലവ്ലി ബാബുച്ചേട്ടന് വേണ്ട. പുള്ളി മാവുമ്മെ ഉരച്ച് അത് ശരിയാക്കി. പ്രസ്തുത പാക്കര്‍ പ്രയാസിനിയ്ക്ക് അയച്ച് കൊട്. അല്ലേ അനക്ക് പണിയാവും. 🙂കുഞ്ഞന്‍ ഭായ് : പ്രയോഗങ്ങള്‍ എല്ലാവര്‍ക്കും നന്ദി. നമസ്കാരം.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 37. സുനിലിനെ കക്കാടും നാട്ടുകാരും സംഭവം തന്നെ!തുടരു..

  Like

 38. കുഞ്ഞന്‍ ഭായ് : പ്രയോഗങ്ങള്‍ മിക്കതും എന്റെ തലയില്‍ ഉയിരെടുത്തത് തന്നെ മറ്റ് ചിലത് പലരുമായുള്ള ഇടപഴലുകളില്‍ നിന്ന് സാന്ദര്‍ഭികമായി ലഭിച്ചതും. കാലത്തിന് പോലും അവയെ എന്റെ തലയില്‍ നിന്ന് മായ്ക്കാനായിട്ടില്ല. ഞാന്‍ പൊതുവെ ടിവി പരിപാടികള്‍ ശ്രദ്ധിക്കാറില്ലാത്ത വ്യക്തിയാണ്. സിനിമകാണല്‍ ഒക്കെ വളരെ കുറവ്. ഡയലോഗുകളൊക്കെ ശരിയ്ക്ക് മനസ്സിലാവില്ല. അത് കൊണ്ട് അതില്‍ നിന്നൊന്നും ഞാന്‍ എന്റെ പോസ്റ്റിലേക്ക് എടുക്കാറില്ല. ഏടുക്കാന്‍ കഴിയില്ല എനിക്ക്. 🙂തോമാസൂട്ടീ : തന്നെ തന്നെ. ഇത്തിരി പ്രയമായവരെയാണ് പെണ്ണ്കാണലിന് കൊണ്ട് പോകാന്‍ നല്ലത്. അല്ലെങ്കില്‍ ചെലപ്പ്പ്പ് മറ്റവന്‍ പാര വയ്ക്കും. ആദ്യകമന്റിന് പ്രണാമം. 🙂ബാബു ഭായ് : തീര്‍ച്ചയായും അതൊരു പോയന്റ് ആണ്. ഇല്ലേ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോവും. ബൂലോകത്ത് എനിയ്ക്ക് ആദ്യമായി കമന്റ് തന്ന ഭായി ഒരിക്കല്‍ കൂടെ സാന്നിധ്യമറിയിച്ചതില്‍ സന്തോഷം. 🙂നന്ദന്‍ ഭായി : ക്ലൈമാക്സില്‍ മറ്റെന്ത് ചേര്‍ക്കാനാണു സുഹൃത്തേ. 🙂ഇത്രയൊക്കെയോ നമ്മടെ റേഞ്ചിലുള്ളൂ. പിന്നെ പതിവ് ഡയലോഗുകളായ (വായനക്കാര്‍ ന്യായമയും പ്രതീക്ഷിക്കുന്ന) “ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു. അടുത്ത മാസനിശ്ചയ നടത്താം” മുതലായവ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്. പ്രതീക്ഷിക്കുന്നവയൊക്കെ എഴുതിയിട്ടെന്ത കാര്യം..?ക്ലൈമാക്സ് ട്രാജഡി ആക്കാന്‍ പറ്റില്ല. കാരണം ആ പെണ്ണ്കാണല്‍ ഒരു സക്സസ് ആയിരുന്നു എന്നത് തന്നെ. ബാബുച്ചേട്ടന്‍ ചൂടാവും. 🙂നരിക്കുന്നന്‍ : ആദ്യസന്ദര്‍ശനത്തിന് നന്ദി. വീണ്ടും വരണം. 🙂കുറ്റ്യാടിക്കാരന്‍ : എല്ലാ സംഭവങ്ങളും ഫ്ലാഷ് ബാക്ക് ആയിരുന്നോ. കഥയുടെ അവസാനമല്ലേ ഞാന്‍ പറഞ്ഞുള്ളൂ ‘ബാബുട്ടന്‍ തന്നെയാണ് സിന്ധുച്ചേച്ചിയെ കെട്ടിയതെന്ന്”. അതോ കുറ്റ്യാടിക്കാരന്‍ ടെന്‍ഷന്‍ സഹിക്കാതെ അവസാനം വായിച്ചാണോ തുടക്കത്തിലേയ്ക്ക് വന്നത്. ആദ്യകമന്റിന് നന്ദി. 🙂എല്ലാവര്‍ക്കും നന്ദി. നമസ്കാരം.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 39. ക്ഷ്മി (നല്ല പേര്) : അഭിപ്രായത്തിന് നന്ദി. 🙂കുഞ്ഞന്‍ : കാതലുള്ള ചോദ്യമാണെങ്കില്‍ വിശദമായ മറുപടിയുണ്ടാകും എന്റെ ഭാഗത്ത് നിന്ന്. 🙂ശ്രീജിത്ത് (തുമ്പീ‍ീ‍ീ) : ഖസാക്കിന്റെ ഇതിഹാസം നീ വായിച്ച് ഇഷ്ടപ്പെട്ടല്ലേ..? ഗംഭീരം. പിന്നെ പോളിയിലെ ക്ലാസ്സ് റൂമിലെ എന്റെ എഴുത്തിനെക്കുറിച്ച് പറഞ്ഞപ്പോ ഞാനതൊക്കെ ഓര്‍ത്തു. നീ ഇടയ്ക്ക് എനിയ്ക്ക് വേണ്ടി അറ്റന്‍ഡന്‍സ് വരെ പറയാറുള്ളതും ഓര്‍ത്തു. നന്ദി. 🙂സ്മിതേച്ചി : പിള്ളേച്ചന്‍ ഒരു അപാരമൊതലാ. ഗുളികനാണ് നാവില്‍. ഉരുളയ്ക്ക് ഉപ്പേരി എപ്പോഴും റെഡി. ചിലപ്പോ മണ്ടത്തരങ്ങളും കാച്ചും. പിള്ളേച്ചനെ കെട്ടാന്‍ സിന്ധുച്ചേച്ചി സമ്മതിക്കില്ലായിരുന്നു ട്ടോ. ആദ്യ ദര്‍ശനത്റ്റില്‍ തന്നെ പുള്ളീ ബാബുട്ടനില്‍ ആകൃഷ്ടയായിരുന്നു. 🙂ലതിച്ചേച്ചി : പുരാവൃത്തങ്ങളിലെ ആദ്യസന്ദര്‍ശത്തിന് വളരെയധികം നന്ദി മാഢം. എഴുത്ത് രസായീന്നറിയിച്ചതില്‍ സന്തോഷം. 🙂അനോണീ : അപ്പോ ഒക്കെ പറഞ്ഞ പോലെ. 🙂കുതിരവട്ടന്‍ ഭായ് : കൂടുതല്‍ നന്നായില്ലെങ്കിലും, മോശാമാവരുതേയെന്ന ആശയേയുള്ളൂ. അതിനു മാത്രം സമയം എഴുത്തിന് ചെലവഴിക്കുന്നുമുണ്ട്. 🙂എല്ലാവര്‍ക്കും നന്ദി. നമസ്കാരം.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 40. എതിരണ്ണാ : ബാബുച്ചേട്ടന്‍ ഈ നമ്പര്‍ പിന്നെ ഒരിടത്തും പ്രയോഗിച്ചിട്ടില്ല. സത്യത്തില്‍ ഇത് പിള്ളേച്ചന്റെ നമ്പര്‍ ആണ്. പുള്ളി ടെമ്പററി ആയി കൈമാറ്റം ചെയ്തതായിരുന്നു ബാബുച്ചേട്ടന്. ആത്മഹത്യാ ഭീഷണി പുരാതന കാലം മുതലുള്ള ഒരു തന്ത്രമല്ലേ ഭായ്. 🙂രവി : തുടരുമെടാ. മാമ്പ്രേ, എരയാം‌കുടിന്ന് ഏതെങ്കിലും ഒരു ക്യാരക്ടര്‍ കിട്ടുമോ എഴുതാന്‍. 🙂ശ്രീ : അത് ശരിയാണെങ്കില്‍ സ്വാഭവികമല്ലേ സുഹൃത്തെ. ഒന്നാം ഭാഗം അടിത്തറയാണ് ഏത് പോസ്റ്റിനും. മധ്യഭാഗം മുതലേ ഞാന്‍ പൊതുവെ കഥയിലേയ്യ്ക്ക് പ്രവേശിക്കാറുള്ളൂ. ആദ്യഭാഗം പരിചയപ്പെടുത്തല്‍ മാത്രം. കോമഡി വരണമെന്ന് എനിയ്ക്ക് തരിമ്പും നിര്‍ബന്ധമില്ല. ഒഴുക്കുണ്ടായാല്‍ മതി. 🙂 വാളൂരാനേ : മാഷെ. അടുത്ത ആഴ്ച ഈ ബ്ലോഗില്‍ നോക്കിക്കോളൂ. :-)))നമക്ക് കാണാം. ആശാനോടൊപ്പം മാഷും. 🙂ഭൂമിപുത്രി : സംഭവമാക്കും..! ഹഹഹഹ്. നന്ദി ഈ കോമ്പ്ലിമെന്റിന്. 🙂എല്ലാവര്‍ക്കും നന്ദി. നമസ്കാരം.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  Like

 41. ്‌എനിക്കു കിട്ടിയ ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം..താങ്ക്‌സ്‌ണ്‌ട്ട്‌ട്ടോ…

  Like

 42. pinne ee khsaaknte ithihaasam palavattam vaayichu kathunnilla..enth cheyyum?

  Like

 43. പഹയാ : വായന ചെറുപ്പത്തിലേ തുടങ്ങിയ ഒരു വ്യക്തിയ്ക്ക് “ഖസാക്കിന്റെ ഇതിഹാസം” രണ്ടാമത്തെയോ മൂന്നാമത്തെയോ വായനയില്‍മനസ്സിലാക്കാവുന്നതേയുള്ളൂ.മറിച്ച് “ഇതിഹാസം” ത്തിന് മുമ്പ് പഹയന്‍ അധികം നോവലുകള്‍ വായിച്ചിട്ടില്ലെങ്കില്‍ ആസ്വാദനം കുറച്ചധികം ബുദ്ധിമുട്ടാകും. “ഇതിഹാസം’ മാത്രമല്ല ആനന്ദിന്റെ നോവലുകള്‍, സങ്കീര്‍ത്തനം പോലെ എന്നിങ്ങനെ പല നോവലുകളും വായിച്ചാല്‍ മനസ്സിലാവില്ല.പഹയന്റെ വായനയുടെ ലെവല്‍ എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ലല്ലോ. 😦പുസ്തകങ്ങള്‍ വായിക്കുക എന്നത് ഒരു സ്വഭാവമാക്കുക. ഫലങ്ങള്‍ പലതാണ്. മാനസികമായ പക്വത, ബുദ്ധിപരത അങ്ങിനെ പല ഗുണങ്ങളുണ്ട്.ഇതൊക്കെ ഇവിടെ എഴുതാന്‍ പറ്റത്തില്ല. 🙂ഞാന്‍ പഹയന്റെ കഥ വായിച്ചു. അതിലെ തീം നല്ലതാണ്. വായനയില്‍ ഒഴുക്ക് ഇനിയും കുറച്ച് ശരിയാകാനുണ്ട്. താങ്കള്‍ ഒരു തുടക്കക്കാരനായത് കൊണ്ട് അത് സ്വാഭാവികവുമാണ്. കൂടുതല്‍ പരിശ്രമിച്ച് എഴുതുക.ആശംസകള്‍🙂 ഉപാസന

  Like

 44. പെണ്ണ് കാണല്‍ കലക്കി ട്ടോ.

  http://www.venalmazha.com

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: